കണ്തടങ്ങളിലെ കറുപ്പ് കൂടി വന്നപ്പോഴാണ് ആരോ അവള്ക്ക് ഫ്രൂട്ട്സ് കടയിലേക്ക് വഴി കാണിച്ചത്. മനസ്സില് ഊറിക്കൂടിയ കരിയുടെ പ്രതിഫലനം മുഖത്തറിഞ്ഞതില് തെല്ലൊരു നിരാശയുമായി മീര നേരെ കയറിയത് മേക്കപ്പ് സാധനങ്ങള് വില്ക്കുന്ന കടയിലേക്കാണ്. എന്നു മുതലാണ് താനീ ശീലങ്ങള് തുടങ്ങിയതെന്ന് അവള്ക്കു തന്നെ നിശ്ചയമില്ല. എന്നും സമാധാനം മാത്രമാഗ്രഹിച്ച ഒരു കഞ്ഞു മാടപ്രാവിന്റെ ഹൃദയവുമായാണ് മീരയും യൗവനത്തിന്റ പടവുകള് കയറിത്തുടങ്ങിയത്. ഏതൊരു പെണ്ണിനെയും പോലെ, ജനിച്ചു വളര്ന്ന വീടിനും നാടിനും ഒരു ദിവസം അന്യയായി തീര്ന്നപ്പോള് വളരെയധികം പ്രതീക്ഷയോടെ അവള് പുതിയ വേഷത്തിലേക്കുറ്റു നോക്കി. വെറുമൊരു മകള് മാത്രമായിരുന്ന താന് ഭാര്യ,മരുമകള്, അമ്മ തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉയര്ന്നപ്പോള് തന്റെ ചിറകുകള് വെട്ടിയരിയപ്പെട്ടത് പോലും അവള്ക്ക് മലസ്സിലായത് വൈകിയാണ്. ഓര്മ്മകളിലൂളിയിട്ട് റോഡരികിലൂടെ നടന്നപ്പോള് മുന്നിലൂടെ കടന്നുപോയ പരിചിതമുഖങ്ങള് പലതും ചിരി തൂകിയത് അവളറിഞ്ഞതേയില്ല. വെറുതെയല്ല നാട്ടുകാര് പറയുന്നത്
"എന്തൊരഹങ്കാരിയാ മീര!”
അഹങ്കാരിയെന്ന് ഒരിക്കല് പ്രിയതമന് പറഞ്ഞപ്പോള് അവള് പൊട്ടിച്ചിരിച്ചുപോയി.
"എന്തിനാണ് താന് അഹങ്കരിക്കേണ്ടത്? ജീവിത്തിലെ ഒരു പാട് നല്ല നിമിഷങ്ങള്ക്കും പ്രതീക്ഷകള്ക്കും തിരശ്ശീല വീണതിനോ?, ഉറച്ച ലക്ഷ്യവുമായി തുടങ്ങിയ പഠനം പാതി വഴിയില് വലിച്ചെറിയേണ്ടി വന്നതിനോ?, ചുറ്റുമുയരുന്ന ആജ്ഞാ ശബ്ദങ്ങള്ക്കു മുന്പില് തലതാഴ്ത്തി നിന്നതിനോ ?, സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ചതിനോ?”
"മതി നിര്ത്ത്. ഇതാ ഞാന് പറഞ്ഞത് നീ ഒരഹങ്കാരിയാണെന്ന് "
ഭര്ത്താവിന്റെ കലി തീരു വരെയുള്ള ശകാരം അവളുടെ ചെവിക്കുള്ളില് ഓളങ്ങള് തീര്ത്തു.
നല്ല തന്റേടമുള്ള കുട്ടി എന്ന സര്ട്ടിഫിക്കറ്റ് കുഞ്ഞുനാളിലേ കിട്ടിയിരുന്നെങ്കിലും കുടുംബ കലഹങ്ങളെ അവള്ക്ക് എന്നും ഭയമായിരുന്നു. അതുകൊണ്ടാവണം എന്നും എപ്പോഴും കുടുംബത്തിനകത്തവള് ഒരു മെഴുകുതിരിയായി മാറിയത്.
ഓഫീസില് നിന്നും തിരിച്ചെത്തി നിമിഷങ്ങള്ക്കകം വീട്ടമ്മയുടെ ജോലിയിലവള് വ്യാപൃതയായി. അമ്മയായി, വേലക്കാരിയായി, നേഴ്സായി,ടീച്ചറായി, അഭിനേത്രിയായി അന്നത്തെ വേഷങ്ങള് ആടിത്തീര്ത്തു. സംശയരോഗത്തിന്റെ കരിനിഴലില് തനിക്കുനേരെ, ഊരിപ്പിടിച്ച വാളുമായി നടന്നടുത്തരൂപത്തെക്കണ്ട് അവള് അക്ഷരാര്ത്ഥത്തില് ഞെട്ടി. തന്റെ എല്ലാമെല്ലാമായ ഭര്ത്താവു

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം