Posts

Showing posts from July, 2020

ആഭിചാരം

വയലറ്റ് പൂക്കൾ " മാളൂ.... മാളൂ.... എന്തുറക്കമാ ഇത്? നേരമിതെത്രയായി! നിനക്കിന്ന് ക്ലാസില്ലേ?" അമ്മയുടെ ശബ്ദം കേട്ടാണ് ഏതോ സുന്ദര സ്വപ്നത്തിൻ്റെ വക്കിൽ നിന്നും മാളവിക ഞെട്ടിയുണർന്നത്. അല്ലെങ്കിലും ഇതൊരു പതിവായിട്ടുണ്ട്. അമ്മയുടെ ശബ്ദം കനത്താലേ ഉറക്കം കണ്ണുകളെ വിട്ടകലാറുള്ളൂ. "അയ്യോ. സമയം പോയല്ലോ... സാന്ദ്രയിപ്പോൾ പുറപ്പെട്ടിട്ടുണ്ടാവും. അമ്മേ ഇന്നിനി ചായ വേണ്ട" ധൃതിയിൽ പോകാനൊരുങ്ങവേ അമ്മ വഴി തടഞ്ഞു. " നിൽക്ക്. റിസേർച്ച്, പ്രൊജക്ട് ന്നൊക്കെപ്പറഞ്ഞ് തിന്നാണ്ടും കുടിക്കാണ്ടും ഓടിനടക്കണ്ട. ഇത് കൊണ്ടു പോയ്ക്കോ." കൈയിലിരുന്ന ഭക്ഷണ പാത്രം തൻ്റെ നേർക്കു നീട്ടിയ അമ്മയുടെ കവിളിൽ ഒരു സ്നേഹചുംബനവും നൽകി അവൾ പുറത്തേക്കിറങ്ങി.  "എത്ര നേരമായി മാളൂ ഞാൻ കാത്തു നിൽക്കുന്നു. ഇന്നത്തെ ഇൻവെസ്റ്റിഗേഷൻ നിൻ്റെ സെലക്ഷനാണെന്ന കാര്യം മറക്കണ്ട." "അയ്യോ ഇല്ലേ.... ഈ വിഷയം ഞാനല്ലേ തെരെഞ്ഞെടുത്തത്. നമ്മളുറപ്പായിട്ടും ഇന്ന് ഭൈരവ സ്വാമിയെക്കാണും." "എനിക്ക് നേരിയ പേടിയുണ്ട് മാളൂ, അയാളൊരു ദുർമന്ത്രവാദിയാണെന്നാ അറിയാൻ കഴിഞ്ഞത് " "ഒന്നു പോടി. ഒരു മന്ത്രവാദം. കോ

വഴിയമ്പലം

വഴിയമ്പലം നിർത്താതെ ചുമച്ചതിൻ്റെ ബാക്കിയെന്നോണം ഗോപാലൻ, ചുമരിൽ ചാരി നിന്നു കിതച്ചു. പൊട്ടിക്കീറിയ തൊണ്ടയിലേക്ക് ഒരിറ്റു ചൂടുവെള്ളം... അയാളതിയായി ആഗ്രഹിച്ചു. " സുഭദ്രേ ..... ഇത്തിരി വെള്ളം.... " അയാൾ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു.  "എന്താ ഗ്രാൻപാ..." ശബ്ദം കേട്ടിട്ടാവണം ശരണ്യ വാതിൽക്കലേക്കു നല നീട്ടി. "മോളേ..... ഇത്തിരി വെള്ളം..."  ചുളിഞ്ഞ കൈവിരലുകളാൽ അയാൾ മേശമേൽ അള്ളിപ്പിടിച്ചു നിന്നു. പണ്ടും ഇതുപോലെ കിതച്ചിരുന്നു... എവിടെയെങ്കിലുമൊന്നിരിക്കാൻ കൊതിച്ചിരുന്നു. അയാളുടെ ഓർമ്മകൾ ബാല്യത്തിലേക്ക് ചിറകടിച്ചു. അച്ഛൻ്റെ കൈയും പിടിച്ച് പട്ടണത്തിൽ കച്ചവടത്തിനു പോയിരുന്ന കാലം.... നടന്നു തളർന്ന് ക്ഷീണിച്ച്..... വീടിനോട് അടുത്ത് എത്താറുവുമ്പോഴാണ് വഴിയമ്പലം കാണുക. അതൊരു കുളിരാണ്. അച്ഛനോടൊപ്പം ക്ഷീണം മുഴുവൻ ആ വഴിയമ്പലത്തിലുപേക്ഷിച്ച്.... അരികിലെ കിണറിൽ നിന്നും വയറു നിറയെ തണുത്ത വെള്ളവും കോരിക്കുടിച്ച് .....  താഴേക്കു തൂങ്ങി നിൽക്കുന്ന താഴികക്കുടവും നോക്കിയങ്ങനെ കിടക്കാൻ ഒരു പാട് കൊതിച്ച ബാല്യം... തൻ്റെ വളർച്ചയ്ക്കൊത്തു വളർന്ന കാലം ആ വഴിയമ്പലത്തെ അനാഥമാക്കിയോ ?.... "ഇത

പുനർജനി.

പുനർജനി. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട നിസ്സാഹയതയായിരിക്കും അച്ഛനെക്കൊണ്ടങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അല്ലെങ്കിലും പുനർജനി ഗുഹ നൂഴാനും മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തിട്ടുള്ളത്? .....  " സതീ, അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിരിക്കയാണോ ൻ്റെ കുട്ടി?" മനസു വായിച്ച പോലെയാണ് അച്ഛൻ്റെ ചോദ്യം. "തിരുവില്വാമലയിലേക്ക് ഒത്തിരി ദൂരമുണ്ടോ?" സങ്കടക്കടൽ ഉള്ളിലൊളിപ്പിക്കാൻ ഞാൻ പാടുപെടുന്നുണ്ടെന്ന് മനസിലാക്കിയിട്ടാവണം ഉത്തരമൊന്നും പറയാതെ അച്ഛൻ തല കുലുക്കി തിരിഞ്ഞു നടന്നത്. അല്ലെങ്കിലും ദൂരങ്ങളെപ്പറ്റി എനിക്കെന്തറിയാം. വർഷങ്ങൾക്കു മുമ്പേ പകൽ വെളിച്ചം എനിക്കു മാത്രം കിട്ടാക്കനിയായതാണല്ലോ..... പ്രാർത്ഥനയും വഴിപാടുമൊക്കെ ഒരു പാട് നടത്തിയ എൻ്റെ അമ്മയ്ക്ക് ദൈവം വരദാനമായി(?) നൽകിയ ഓമന പുത്രൻ! അമ്മയെക്കുറിച്ചുള്ള മങ്ങിയ ചില കാഴ്ചകൾ ഓർമയിലെവിടെയൊക്കെയോ അവശേഷിക്കുന്നു.  സതീഷെന്ന തൻ്റെ ഓമന പുത്രനെ "സതീ... " എന്നാണ് വിളിക്കേണ്ടിയിരുന്നതെന്ന്  മനസിലാക്കിയ ഞെട്ടലിൽ പ്രാണൻ പൊലിഞ്ഞ എൻ്റെ ദൗർഭാഗ്യവതിയായ അമ്മ.... ആൺ കുട്ടിയായ് പിറന്ന് പെൺകുട്ടിയായ് വളർന്ന എന്നെ അറിയാൻ ആരും ഉണ്ടായില്ലെന്

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കദനംവിതയ്ക്കുന്നകനൽവഴികൾ        വലിച്ചു വാരിയിട്ട പല വർണ്ണത്തിലുള്ള കുഞ്ഞുടുപ്പുകൾ വേഗത്തിൽ തന്നെ അടുക്കി വച്ചു നന്ദന. ഉടനെ കസ്റ്റമർ ആരും വരല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഡ്രസ്സുകൾ അതാത് കബോർഡിലാക്കിയിട്ടു വേണം എന്തെങ്കിലും കഴിക്കാൻ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതിൻ്റെയാവാം വല്ലാത്തൊരു തളർച്ച അവളെ ബാധിച്ചിരുന്നു. ഇന്ന് ടെക്സ്റ്റയിൽസിൽ പുതിയ എംഡി ചാർജെടുത്തിരിക്കുകയാണ്. ശാന്ത സ്വരൂപിണിയായ ഒരു സ്ത്രീ. അരുന്ധതി ! പണികൾ വേഗം തീർത്ത് അവൾ ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പ് ... പാത്രത്തിലെ ചമ്മന്തിയിൽ കുതിർന്ന രണ്ടിഡലികളിലൊന്ന് വേഗത്തിൽ വായിലാക്കിയപ്പോഴാണ് അവൾ ശ്രദ്ധിച്ചത് - പാത്രത്തിൻ്റെ വക്കിലൂടെ ഇത്തിരിക്കുഞ്ഞന്മാരായവെള്ള നിറത്തിലുള്ള പുഴുക്കൾ....  തികട്ടി വന്ന ഓക്കാനം അവൾ പാടുപെട്ട് അടക്കി. താൻ ശ്രദ്ധിക്കേണ്ടതായിരുന്നു....  ഇന്നലെ കൊണ്ടു വന്ന ദോശ രണ്ടു സ്പൂണോളം ഉപ്പിൽ കുതിർത്ത ചെറിയമ്മയെ വിശപ്പിനിടയിൽ താൻ മറക്കരുതായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു. ആരുടെയും കണ്ണിൽപ്പെടാതെ അവൾ പാത്രം അടച്ച് വച്ചു. അത് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ വയ്യ. എന്തുചെയ്യും? ആരും കാണാതെ വേസ്റ്റ് ബോക്സിൽ ന

മണ്ണ്

മണ്ണ്  നെറ്റിയിൽ കൈകൾ ചേർത്ത് വച്ച് രാഘവൻ ആയാസപ്പെട്ട് ആകാശത്തേക്ക് നോക്കി. " ഇന്ന് മഴയുണ്ടാവും യശോദേ.... " കളപറിച്ചു കൊണ്ടു കുനിഞ്ഞു നിന്നിരുന്ന യശോദ ഇടുപ്പിൽ കൈകൾ കുത്തി മെല്ലെ നിവർന്നു.  " നിങ്ങള് പറഞ്ഞാ പിന്നെ പെയ്യാണ്ടിരിക്വോ....  ഓർമ്മ വച്ച നാളു തൊട്ട് ഈ മണ്ണിൽ പണിയണതല്ലേ.... " യശോദയുടെ ഉത്തരത്തിൽ കുലുങ്ങി ച്ചിരിച്ചു കൊണ്ട് രാഘവൻ തൂമ്പയും കത്തിയുമെടുത്ത് കൃഷിസ്ഥലത്തു നിന്നും കയറി. പറിച്ചെടുത്ത കായ്ഫലങ്ങൾ കുട്ടയിലാക്കി തലയിൽ വച്ച് യശോദ അയാളെ അനുഗമിച്ചു.  കുളിയും ജപവുമൊക്കെ വേഗം കഴിച്ച് രാഘവൻ പൂമുഖത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു. "ഇനീപ്പോ ... അവിടെക്കിടന്ന് ഒറങ്ങണ്ട. കഞ്ഞി കാലായ്ട്ട്ണ്ട് വന്ന് കഴിച്ചിട്ട് കിടക്കൂ ... " യശോദ തൻ്റെ വെള്ളി നൂലുകൾ എത്തി നോക്കാൻ തുടങ്ങിയ മുടി കെട്ടിവച്ച് കൊണ്ടറിയിച്ചു. " ഉം..... ന്നാപ്പിന്നെക്കഴിച്ചേക്കാം., ഇന്ന് മോനു വിളിച്ചാരുന്നോടീ....?" "ഇല്ല. അവൻ കുറച്ചു ദിവസായല്ലോ ഇങ്ങട്ട് വിളിച്ചിട്ട് "  " അവൻ തിരക്കിലാവും. നമ്മുടെ പാടത്തെപ്പണി പോലല്ലോ... അമേരിക്കേലൊക്കെ ...." രാഘവൻ നെടുവീർപ്പുത

പാഥേയം

പാഥേയം " ശ്രീജിത്ത്...... ഇന്നത്തോടെ നിൻ്റെ ജയിൽവാസം അവസാനിക്കുകയാണ്. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... അല്ലേ? " സൂപ്രണ്ടിൻ്റെ വാക്കുകൾക്ക് മുന്നിൽ തലകുനിച്ചു കൊണ്ട് അവൻ തൻ്റെ വസ്ത്രങ്ങൾ ഏറ്റുവാങ്ങി.  "മോനേ, ശ്രീജിത്തേ... " സ്വാതന്ത്ര്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയ ശ്രീജിത്ത് തിരിഞ്ഞു നോക്കി.കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന കാക്കിധാരി.... ശങ്കരൻ സാറാണ്. "മേനേ, നീ ഇറങ്ങുകയല്ലേ? അല്ല പാഥേയമായി എന്തെങ്കിലും വേണോ " ഒരൽപ്പം കളിയായും കാര്യമായും ഉള്ള ശങ്കരൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ ഒരു പുഞ്ചിരിയിൽ കുതിർന്ന  കരച്ചിലായിരുന്നു അവൻ്റെ മറുപടി. " ഹേയ്, നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ... ഇനീപ്പോ.. ഇവിടുന്നെറങ്ങിയാലും ഒരു ജോലിയൊക്കെ തരപ്പെടുത്താൻ അല്പം ബുദ്ധിമുട്ടും. തളരരുത്..." അയാൾ ശ്രീജിത്തിനെ അനുഗ്രഹിച്ചു. ഇതു പോലെയാണ് ആ നശിച്ച ദിവസം.. അമ്മ തന്നെ അനുഗ്രഹിച്ചയച്ചത്..... അവൻ ഓർമ്മകളുടെ തേരേറി. രാധികയുമായുള്ള പ്രണയത്താൽ അന്ധനായിരുന്നു താനന്ന്. അവൾക്ക് വീട്ടുകാർ മറ്റൊരു കല്യാണം തീരുമാനിച്ചതറിഞ്ഞപ്പോഴാണ് അവളെയും കൊണ്ട് നാട

പറയാൻ മറന്നത്

പറയാൻമറന്നത്  സ്വർണ്ണ വർണ്ണം കടലിൽ ഉരുക്കിയൊഴിച്ച്, ചെമ്പട്ടുടുത്ത സൂര്യനും കാഴ്ചയിൽ നിന്നു മറഞ്ഞപ്പോഴേക്കും കടൽത്തീരം ശൂന്യമായിത്തുടങ്ങി. ചൂടുള്ള ഓംലറ്റ് വാഴയിലയിൽ പൊതിഞ്ഞ് പാത്രത്തിനകത്താക്കിതോൾ സഞ്ചിയിൽ തിരുകി, വാസവൻ തൻ്റെ തട്ടുകടയുടെ മുകളിലേക്കുയർത്തിയ വാതിൽ 'കിർ....' ശബ്ദത്തോടെ അടച്ചു. തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്നിരുന്ന ചുവന്ന പട്ടുസാരി ധരിച്ച സ്ത്രീ അയാളുടെ കണ്ണിൽപ്പെട്ടത്. " അയ്യോ മാഡം കട അടച്ചല്ലോ" വാസവൻ പോകാനൊരുങ്ങിയതും പുറകിൽ നിന്നും ഒരു വിളി ''വാസവേട്ടാ.... " ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി. കടയുടെ മുന്നിൽ നിന്നിരുന്ന സ്ത്രീ തന്നെ! ആകാംക്ഷയോടെ അയാൾ അവളുടെ മുഖത്തക്ക് നോക്കി. പാറിപ്പറന്ന മുടിയിഴകൾക്കും തടിച്ച ഫ്രെയിമുള്ള കണ്ണടയ്ക്കുമിടയിലൂടെ അയാളാമുഖം വ്യക്തമായിക്കണ്ടു. ' അരുന്ധതി.' ഒരു നടുക്കം അയാളുടെ ഉള്ളിൽ നിറഞ്ഞത് മുഖത്തും ദ്യശ്യമായി. " അരുന്ധതീ... ഇവിടെ? എപ്പോൾ?" അയാൾ വാക്കുകൾക്കായി പരതി. അവൾ മൃദുവായി ചിരിച്ചു കൊണ്ടു പറഞ്ഞു. " ഞാനിന്നലെ എത്തി. കുറച്ചു ദിവസം ഇവിടെ കാണും." " കൂടെയാരാ ?

വീടു തേടി

വീടു തേടി  സമയം 10.30 നാട്ടിലെത്തുമ്പോഴേക്കും ഒരുറക്കത്തിനുള്ള സമയം മുന്നിലുണ്ട്. എങ്കിലും കണ്ണിമ ചിമ്മാതെ, ബസിന്റെ സൈഡ് സീറ്റിലൂടെ പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു കിഷോര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുന്ന തന്നെയും കാത്ത് അമ്മയും കുഞ്ഞു പെങ്ങളും കാത്തിരിപ്പുണ്ടാവും. അവന്റെ ചുണ്ടിലൊരു ചിരി തത്തിക്കളിച്ചു. റോഡരുകിലെ മരങ്ങള്‍ അതിവേഗം പിറകിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഒപ്പം കിഷോറിന്റെ ചിന്തകളും.  നാലു ചുറ്റിനും, മെടഞ്ഞ ഓലകള്‍ വച്ച് മറച്ച ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോഴാണ് അച്ഛന്‍ ആദ്യമായി  ഒരു പുതിയ വീടിനെക്കുറിച്ച് പറഞ്ഞതിന്റെ അലയൊലികള്‍ പാതിയുറക്കത്തിലായിരുന്ന കുഞ്ഞു കിഷോറിന്റെ ചെവികളില്‍ വന്നലച്ചത്. അന്ന് മുതല്‍ അവനും ആ സ്വപ്നത്തിന്റെ തേരേറി. പുതിയ വീടിന്റെ കുറ്റിയിടല്‍  കര്‍മ്മങ്ങള്‍ വളരെ ആഘോഷമായിത്തന്നെ നടന്നു. അന്ന് സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്റെ സ്കൂളിലെ കൂട്ടുകാരെ മുഴുവന്‍ അവന്‍ കൂടെക്കൂട്ടി. തന്റെ പുതിയ വീടിനെക്കുറിച്ച് വാചാലനായി.തറയൊരുങ്ങിയതു മുതല്‍ അതിന്റെ മുകളിലായി കളി. കുഞ്ഞനിയത്തിക്കും തനിക്കും ഒരോരോ മുറികള്‍ തെരെഞ്ഞെടുത്ത് അവരതില്‍

കനലുതാണ്ടുന്നവൻ

കഥ: കനലുതാണ്ടുന്നവൻ തലയ്ക്കു മീതേ കത്തിക്കാളുന്ന വെയിൽ കുറയുന്ന ലക്ഷണമില്ല. അരുൺ കയറി നിന്ന ബസ്റ്റോപ്പിൽ  നിന്നും വീണ്ടും നിരത്തിലേക്കിറങ്ങി. മുതുകത്തെ വീർത്തു പൊട്ടാറായ വലിയ ബാഗിനെക്കാൾ കനം തൂങ്ങിയ മനസുമായി പതുക്കെ നടന്നു. ഇന്നത്തെ ലക്ഷ്യം വൃദ്ധസദനമാണ്. "ഹാവൂ ആശ്വാസം ഇന്നലത്തെപ്പോലെ മെഡിക്കൽ കോളേജ് തന്നില്ലല്ലോ." ദൈവത്തിൻ്റെ വികൃതിയുടെ അടയാളങ്ങളായ മക്കളെയും കൈയിലെടുത്ത് നിർവികാരമായി ദൂരേക്ക് കണ്ണും നട്ട് നിൽക്കുന്ന അമ്മമാരുടെ നിശബ്ദമായ തേങ്ങലുകൾ രാത്രിയിലെ ഉറക്കത്തെവരെ പിടിച്ചു നിർത്തിയിരുന്നു. കണ്ണീരും വേവലാതികളും പേടിയും മാത്രമേ അവിടെ കണ്ടുള്ളൂ. അവരിലാർക്കാണ് സാധനങ്ങൾ വിൽക്കേണ്ടത്? ബാഗിലുള്ള സാധനങ്ങൾ വിറ്റു തീരുന്നതിനനുസരിച്ച് റാങ്ക് പട്ടികയിൽ സ്ഥാനമുയരും. മൂന്നു മാസം കഴിയുമ്പോഴേക്കും കൂട്ടത്തിലൊരുത്തൻ മാനേജരാവും. സേൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ടെന്ന വാർത്ത തന്നെ തുറിച്ചു നോക്കിയപ്പോഴും, അതിൽ കണ്ട നമ്പരുകളിലൊന്നിൽ വിളിച്ചപ്പോൾ നടന്ന ആംഗലേയം കലർന്ന ഇൻ്റർവ്യൂവിലും, ഇങ്ങനെ കഴുതയെപ്പോൽ ചുമടെടുത്ത് നടന്ന് വിശന്ന് പൊരിയേണ്ടിവരുമെന്ന് ഒരു സൂചന പോലുമുണ്ടായില്ലല്ലോ. ഓരോ ദ

പൊലിയുന്ന ബാല്യങ്ങൾ

കഥ: *പൊലിയുന്ന ബാല്യങ്ങൾ* ദോശക്കല്ലിലെ ദോശ ഇളക്കിയെടുക്കാൻ പാടുപെടുമ്പോഴേക്കും ഇൻഡക്ഷൻ കുക്കറിൽ ചായ തിളച്ചു തൂവിയിരുന്നു. തറയിലേക്ക് പടർന്നൊഴുകിയ ചായ കണ്ട ശ്രീകുമാർ തലയിൽ കൈ വച്ചു. "ഈശ്വരാ ഇനി ഇതൂടെ വൃത്തിയാക്കണമല്ലോ." തന്നെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിപ്പോയ രാധികയുടെ മുഖം ഓർത്തപ്പോൾ അയാളിൽ രോഷം കത്തിക്കയറി. "എന്തു വേണമെന്നെനിക്കറിയാം. ഇനി എനിക്കെൻ്റെ വഴി അവൾക്ക് അവളുടേയും " പിറുപിറുത്ത് കൊണ്ട് ഷർട്ടിനായ് പരതിയ അയാളുടെ കൈകളിൽ അമ്മുക്കുട്ടിയുടെ കുഞ്ഞുടുപ്പ് ഇക്കിളി കൂട്ടി. ഒരു നിമിഷം അയാൾ കൈകൾ പിൻവലിക്കാതെ ആ കുഞ്ഞുടുപ്പിലേക്ക് നോക്കി. അവളുടെ കൊഞ്ചലും ചിരികളും ഉള്ളിൽ നിറഞ്ഞതോടെ പ്രഭാത ഭക്ഷണം വേണ്ടെന്ന് വച്ച് വീടിന് പുറത്തിറങ്ങി. സ്കൂൾ ബസിൻ്റെ ഡ്രൈവർ സീറ്റിൽ കയറുമ്പോഴും ആ കുഞ്ഞുമുഖം തന്നെയായിരുന്നു ഉള്ളിൽ. കുട്ടികളുടെ ആരവങ്ങൾക്കിടയിലൂടെ ബസ് സ്കൂൾ മുറ്റത്തെത്തി. കുട്ടികളെല്ലാം ഇറങ്ങിയിട്ടും മീനുക്കുട്ടി മാത്രമിറങ്ങിയില്ലല്ലോ? അയാൾ വേഗം മീനുക്കുട്ടിയുടെ അരികിലെത്തി. "എന്താ മോളേ? എന്തു പറ്റി? " മീനുക്കുട്ടി പതുക്കെ മുഖമുയർത്തി. ആ കുഞ്ഞു ക

ഒരു കുടക്കീഴിൽ

കഥ: ഒരുകുടക്കീഴിൽ മുറിയുടെ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് രേണുക ഒന്നു കൂടി നിലക്കണ്ണാടിയിലേക്ക് പാളി നോക്കി. ഉച്ചമുതൽ തുടങ്ങിയ ഒരുക്കമാണ്. എത്ര ഒരുങ്ങിയിട്ടും തൃപ്തിയാവുന്നില്ല. 'രാജേഷേട്ടനിന്ന് എന്നെക്കണ്ട് ഒന്നു ഞെട്ടണം.' ഒന്നാം വിവാഹ വാർഷിക ദിനത്തിൽ രാജേഷിൻ്റെ കൈയിലണിയിക്കാൻ, നേരത്തെ കരുതി വച്ച ബ്രേസ് ലറ്റ് മാത്രം കൈയിലെടുത്ത് അവൾ വാതിലടച്ചു. ദൂരേ നിന്നും രാജേഷിൻ്റെ ബൈക്കിൻ്റെ ശബ്ദം കേട്ടതും ഇതുവരെയില്ലാത്ത വിധം അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. 'രാജേഷേട്ടൻ തനിക്കെന്തു സമ്മാനം കൊണ്ടു വന്നാലും, അതിനെയൊക്കെ കടത്തിവെട്ടുന്നൊരു സർപ്രൈസ് തൻ്റെ കൈയിലുണ്ടല്ലോ.' ഒരല്പം ലജ്ജയോടെ അവൾ സ്വന്തം വയറിനു മുകളിൽ കൈകൾ ചേർത്തു വച്ചു. വൈകുന്നേരം സിനിമയ്ക്ക് പോകാൻ റെഡിയായിരിക്കാൻ പറഞ്ഞിട്ടാണ് രാജേഷേട്ടൻ ഓഫീസിലേക്ക് പോയത്. ഒട്ടും വൈകണ്ട. ബൈക്ക് മുറ്റത്തെത്തുമ്പോൾ വാതിൽക്കൽ താനുണ്ടാവണം. അവൾ ധൃതിയിൽ സ്റ്റെയർകേസിറങ്ങി. പട്ടുസാരിയുടെ വക്കിൽ ചവിട്ടിയോ എന്നൊരു സംശയം കാലുകൾ ലക്ഷ്യം തെറ്റിയോ, എന്താണു സംഭവിക്കുന്നതെന്ന് മനസിലാവുന്നതിന് മുമ്പ് തന്നെ വലിയ ശബ്ദത്തോടെ തറയിലെത്തിയിരുന്നു. ആയാസപ

ഒരു ജവാൻ്റെ കഥ

ഒരുജവാൻ്റെകഥ        സുദേവ് തൻ്റെ ബാഗ് തുറന്ന് വസ്ത്രങ്ങൾ വളരെ ഭംഗിയായി അടുക്കി വച്ചു. ഏറ്റവും മുകളിൽ ഒരു കുഞ്ഞു രോമക്കുപ്പായം. അയാൾ അരുമയോടെ അതിനെ നോക്കി. ആ കുഞ്ഞുടുപ്പിനകത്തു നിന്നും കൈകാലിട്ടടിക്കുന്ന കുഞ്ഞുവാവയെ ഓർത്തപ്പോൾ ഒരല്പം ഉറക്കെത്തന്നെ ചിരിച്ചു പോയി. "എന്താടോ, നാട്ടിൽ പോകാനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ, നല്ല മൂഡിലാണല്ലോ " യൂണിഫോം ശരിയാക്കിയിട്ടു കൊണ്ട് രാജേഷ് അയാളെ കളിയാക്കും വിധം മൂളി. "താരയുടെ ഡെലിവറി ഡേറ്റ് അടുത്തയാഴ്ചയാ. പ്രസവ സമയത്ത് ഞാനവിടെയുണ്ടാവണമെന്നത് അവളുടെ മോഹമായിരുന്നു. എൻ്റെയും.. " സന്തോഷത്താൽ വിടർന്ന മുഖത്തോടെ സുദേവ് ഉത്തരം നൽകി. "സുദേവ്.... സുദേവ്.... " ഉറ്റമിത്രമായ രമേഷ് ഒട്ടൊരു വേവലാതിയോടെയാണ് ക്യാമ്പിലേക്ക് ഓടി വന്നത്. "സുദേവ് നിൻ്റെ ലീവ് ക്യാൻസലാകുന്ന ലക്ഷണമുണ്ട്. ഏതു നിമിഷവും ഒരു യുദ്ധം... " സുദേവ് നിരാശയോടെ തളർന്നിരുന്നില്ല. അയാൾ ഉണർന്ന് ഉഷാറായി. രാജ്യ സ്നേഹം കരളിലലിഞ്ഞു ചേർന്ന ധീരനായ ആ ജവാന് രാജ്യസുരക്ഷയോളം വലുതായി മറ്റെന്തുണ്ട്? ഗ്രനേഡുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ ശത്രു സൈന്യത്തിൻ്റെ കണ്