Posts

Showing posts from 2018
വീണ്ടുമൊരു പുതുവർഷപ്പുലരി. ചുമരിൽ തൂങ്ങുന്ന കലണ്ടറിനല്ലാതെ മറ്റൊന്നിനും ഒരു മാറ്റവുമില്ല. പ്രകൃതിയെങ്കിലും ദുരന്തം വിതയ്ക്കാത്ത ഒരു വർഷമാകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് എല്ലാവർക്കും പുതു വത്സരാശംസകൾ...... ഓരോ പുതു വർഷവും തിരിച്ചു പോക്കി ലേക്കുള്ള അകലം കുറയ്ക്കുകയാണെന്ന ഓർമ്മയോടെ, നമ്മുടെ കർത്തവ്യങ്ങളിൽ നമുക്കും വ്യാപൃതരാകാം
പുഴയോട്......               [ഒരു പ്രളയത്തിന്റെ ഓർമ്മയ്ക്ക് ] നിസ്സഹയായി മെലിഞ്ഞുണങ്ങിയ നിന്റെ മാറിലേക്ക്, എന്നോ ഞാൻ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഒഴിഞ്ഞ സ്നാക്ക്സ് പാക്കറ്റുകളും തിരിച്ച് തരാനായി നീ എന്റെ ഉമ്മറക്കോലായിൽ കയറിയിറങ്ങിയപ്പോഴെവിടെയോ പഴയ ഓണപ്പാട്ടിൻ ശീലുകൾ മുഴങ്ങിയോ 'മാനുഷരെല്ലാരുമൊന്നുപോലെയീ ' ഓണനാളിലും... മാവേലി മന്നനെക്കണ്ടു ഞാൻ, എന്നിലും നിന്നിലും നിറഞ്ഞൊരാ ദൈവത്തെയും കണ്ടു. 'തത്വമസി' യുടെ പൊരുളും തിരഞ്ഞു. കറുത്ത കണ്ണടകളഴിച്ചുവെച്ചൊരെൻ കണ്ണുകൾ ചുറ്റും തിരയവേ ചുണ്ടുകൾ മന്ത്രിക്കുന്നു ഹാ! കേരളമേ....                          
പുലർകാലേയെഴുന്നേറ്റ് കുളിച്ച് തൊഴുതില്ലിതുവരെ. സന്ധ്യയക്ക്, മുത്തശ്ശി ചൊല്ലും നാമങ്ങൾ വെറുതെയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ഉത്സവങ്ങളു മമ്പലങ്ങളുമെന്നുമീ 'ഭക്ത'യ്ക്കൊരു ഹരമായിരുന്നില്ലേ? ചാറ്റിംഗിനെ അലോസരപ്പെടുത്തും ചെണ്ട നാദങ്ങൾ സഹിക്കവയ്യാതാവുമ്പോൾ മാത്രമല്ലേ അമ്പലനടയിൽ നിന്നു പിൻ വാങ്ങിയുള്ളൂ ഉത്സവപ്പറമ്പുകളിലെ വർണ്ണപ്പൊലിമയിൽ ശ്രീകോവിൽ ശ്രദ്ധിക്കാതിരുന്നതിലെന്തി നാശ്ചര്യം? സ്വാഭാവികം ! മുപ്പത്തി മുക്കോടി ദേവകളുണ്ടായിട്ടും പേരുകൾ പലതും കേട്ടിടാത്തതും. അമ്പല വെളിച്ചത്തിൽ സെൽഫികളും, സ്റ്റാറ്റസും നിറച്ചൊരീ 'ഭക്ത' പതിനെട്ടു പടികൾക്കും മേലെയൊരു കുഞ്ഞു സെൽഫി കൊതിച്ചതിൽ മാത്രം......
ഓർമ്മകളിലെ പൂരോത്സവം. ഓരോ നാട്ടിലും ആഘോഷ രീതികൾ വ്യത്യസ്ത മാണല്ലോ . പൂരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ ഓർമ്മകൾ കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ എത്തും. അവിടെയായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. ഞങ്ങളുടെ നാട്ടിൽ, ഏകദേശം 12 വയസ്സിൽ താഴെ പ്രായമുള്ള പെൺ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാത്രമായിരുന്നു പൂരം. അത് കൊണ്ട് തന്നെ അവിടെ പെൺകുഞ്ഞുങ്ങൾ ?ജനിക്കുമ്പോൾ ആരും നെറ്റി ചുളിച്ചിട്ടുണ്ടാവില്ല. പകരം തങ്ങളുടെ വീട്ടിലും പൂരം വന്നല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാവും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് 9 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമായിരുന്നു പൂരം! അതിരാവിലെ എഴുന്നേറ്റ് പൂക്കുട്ടയുമായി കാട്ടു ചെക്കികൾ ശേഖരിക്കാൻ അമ്മയുടെ കൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ കാലിൽ തറച്ചിരുന്ന മുള്ളിനു പോലും ഓർമ്മകളുടെ മധുരം സമ്മാനിക്കാനാവുമെന്ന് അന്ന് കരുതിയിരുന്നില്ല. പൂക്കൾ ശേഖരിക്കുന്നതിനൊപ്പം, മിനുമിനുത്ത കൊട്ടപ്പഴങ്ങളും. ഓർക്കുമ്പോൾ കൊതിയാവും.. പൂരം കുളിയുടെ തലേന്നാൾ അതായത് മകം നാള് വരെ ശേഖരിച്ച ചെക്കി പൂക്കൾ വൃത്തിയായി മുറിച്ച് റെഡിയാക്കി വയ്ക്കുന്നു. നരയൻ പൂക്കൾ ചാക്കുകളിലാണ് വീട്ടിലെത്തിക്കുക