Posts

Showing posts from July, 2019
കഥ:                                         ലംപ്സംഗ്രാന്റ്    തലേന്നാളത്തെ മഴയുടെ വികൃതിയിൽ നനഞ്ഞൊട്ടിയ പാഠപുസ്തകങ്ങളെ അടുപ്പിന് മുകളിൽ കാട്ടി ജീവൻ വയ്പ്പിക്കുമ്പോഴേക്കും അശോകിന്റെ ബഹളം യശോദയുടെ കാതിൽ മുഴങ്ങി. " അമ്മേ സമയം വൈകി. വേഗം " "ദാ തീർന്നു. ഇപ്പോ കൊണ്ടുവരാം " പിഞ്ഞിക്കീറിത്തുടങ്ങിയ ബാഗിൽ പുസ്തകങ്ങളടുക്കി മകന്റെ കൈയിൽ വച്ചു കൊടുത്തപ്പോഴാണവൻ വീണ്ടും ചോദിക്കുന്നത് "അമ്മേ എനിക്കൊരു പുതിയ കുട?" വേദനകൾക്ക് മുകളിൽ പുഞ്ചിരി പുതച്ച് യശോദ തല കുലുക്കി " സ്കൂൾ തുറന്നതല്ലേ ഉള്ളൂ.. ഉടനെ നമ്മുടെ 'ഗ്രാൻറ് ' കിട്ടും. അത് കിട്ടിയാലുടനെ ബാഗും കുടയും വാങ്ങാം. എന്താ പോരേ?'' "ഉം" പ്രതീക്ഷയോടെ നടന്നകലുന്ന മകനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയി യശോദ . ഗ്രാൻറ് കിട്ടാൻ താമസമുണ്ടാകുമെന്നാണറിഞ്ഞത്. ഈ വർഷം സ്കൂളിൽ നിന്നല്ല, ബാങ്കിലേക്കാണ് പൈസ വരുന്നതെന്ന് കോശി മാഷ് കഴിഞ്ഞാഴ്ച പറഞ്ഞതാണ്. അതോർത്തപ്പോൾ അവരൊന്നു ഞെട്ടി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കോശി മാഷിനോട് കടം വാങ്ങിയ 300 രൂപ! ഗ്രാന്റ് കിട്ടിയാലുടനെ കൊടുക്കാമെന്നാണ് പറഞ്ഞത്. "ഈശ