Posts

Showing posts from March, 2018
ഓർമ്മകളിലെ പൂരോത്സവം. ഓരോ നാട്ടിലും ആഘോഷ രീതികൾ വ്യത്യസ്ത മാണല്ലോ . പൂരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ ഓർമ്മകൾ കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ എത്തും. അവിടെയായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. ഞങ്ങളുടെ നാട്ടിൽ, ഏകദേശം 12 വയസ്സിൽ താഴെ പ്രായമുള്ള പെൺ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാത്രമായിരുന്നു പൂരം. അത് കൊണ്ട് തന്നെ അവിടെ പെൺകുഞ്ഞുങ്ങൾ ?ജനിക്കുമ്പോൾ ആരും നെറ്റി ചുളിച്ചിട്ടുണ്ടാവില്ല. പകരം തങ്ങളുടെ വീട്ടിലും പൂരം വന്നല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാവും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് 9 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമായിരുന്നു പൂരം! അതിരാവിലെ എഴുന്നേറ്റ് പൂക്കുട്ടയുമായി കാട്ടു ചെക്കികൾ ശേഖരിക്കാൻ അമ്മയുടെ കൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ കാലിൽ തറച്ചിരുന്ന മുള്ളിനു പോലും ഓർമ്മകളുടെ മധുരം സമ്മാനിക്കാനാവുമെന്ന് അന്ന് കരുതിയിരുന്നില്ല. പൂക്കൾ ശേഖരിക്കുന്നതിനൊപ്പം, മിനുമിനുത്ത കൊട്ടപ്പഴങ്ങളും. ഓർക്കുമ്പോൾ കൊതിയാവും.. പൂരം കുളിയുടെ തലേന്നാൾ അതായത് മകം നാള് വരെ ശേഖരിച്ച ചെക്കി പൂക്കൾ വൃത്തിയായി മുറിച്ച് റെഡിയാക്കി വയ്ക്കുന്നു. നരയൻ പൂക്കൾ ചാക്കുകളിലാണ് വീട്ടിലെത്തിക്കുക