Posts

Showing posts from 2019
വയനാട്ടിലേക്ക് ഒരു യാത്ര പുലർച്ചെ 5 മണിക്ക് യാത്ര പുറപ്പെടണമെന്നോർത്ത് കിടന്നതിനാലാവാം ഇടക്കിടെ ഉണർന്നു കൊണ്ടിരുന്നു. കവിണിശേരി വലിയ വളപ്പ് ബ്രദേർസ് സംഘടിപ്പിച്ച വയനാട് യാത്രയ്ക്ക് തയാറായി പ്രായഭേദമന്യേ കുടുംബങ്ങളൊന്നായി എത്തിത്തുടങ്ങി. എന്റെ ആദ്യത്തെ ദീർഘദൂര ബസ് യാത്രയായതിനാൽ മനസ്സ് വളരെ ആശങ്കാകുലമായിരുന്നു. എന്നാൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ യാത്ര ശുഭകരമായി. സമയം ആറു മണിയോടടുത്തപ്പോഴേക്കും ആ വലിയ ബസ് ഞങ്ങളെയും വഹിച്ച് യാത്ര തുടങ്ങി. ബസിനുളളിൽ പാട്ടും ഡാൻസും കളി ചിരികളുമായി ആഹ്ലാദകരമായ അന്തരീക്ഷത്തിലൂടെ യാത്ര തുടരവേ പുറത്തെ ദൃശ്യഭംഗി കണ്ണഞ്ചിപ്പിച്ചു. മാനം തൊടുന്ന മലനിരകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന മഞ്ഞു കണങ്ങൾ, റോഡരികിലെ മരങ്ങളിൽ കലപില കൂട്ടുന്ന കുരങ്ങന്മാർ. ആ കാനന ഭംഗി അതുപോലെ പകർത്താനാവാതെ എന്റെ മൊബൈൽ ക്യാമറ തോറ്റു പിന്മാറി. ബസ് റോഡരികിൽ നിർത്തി ബസിന്റെ ഡിക്കിയിൽ നിന്നും പുറത്തെടുത്ത പ്രഭാതഭക്ഷണം എല്ലാവരും ചേർന്ന് കഴിച്ചു. എല്ലാവരും ഉറങ്ങുന്ന സമയത്ത് ഉറക്കമിളച്ചിരുന്ന് ആ ഭക്ഷണമുണ്ടാക്കിയ സംഘാടകരോട് മനസാ നന്ദി പറഞ്ഞ് വീണ്ടും ബസിനകത്തേക്ക്.. പുസ്തകത്താളുകളിൽ മാത്രം പരി
കവിത - ഓണാശംസ -------------------- കാണം വിറ്റുണ്ടോരോണത്തി- നിന്നൊരാണ്ടു തികഞ്ഞ നാൾ, കൺകളിലുരുണ്ടു കൂടിയ ഭീതി മറച്ചെന്നെ നോക്കിച്ചിരിക്കൊന്നരച്ഛൻ മിന്നിത്തിളങ്ങുന്നൊരോണപ്പുടവയും കൈകളിൽ പൊട്ടിച്ചിരിക്കും വളകളും കാലിൽ കൊലുസുമായെന്റെ മുത്തിനെ മാലാഖയാക്കുമെന്നച്ഛൻ മൊഴിയുന്നു. നെഞ്ചകം നീറിയെന്നച്ഛനൂട്ടിയ സദ്യക്കു മാധുര്യമേറെയെന്നാകിലും കാലദേശാന്തരങ്ങൾക്കിപ്പുറം, പല നിറം പൂശിയ പൂക്കളെൻ ചുറ്റിലും തിരുവോണം തീർക്കവേ വില പേശി വാങ്ങുന്നൊരോണസദ്യയ്ക്കു മുന്നിൽ തല കുമ്പിട്ടു ഞാൻ വാടകപ്പണമെണ്ണിക്കൊടുത്തു വാങ്ങിയ മാവേലി തമ്പ്രാനുമൊത്തൊരു ചിത്രത്തിന്നടിക്കുറിപ്പായെന്നച്ഛനോടുതുന്നു ഇന്നിൻ ' ഓണാശംസകൾ '
കഥ:                                         ലംപ്സംഗ്രാന്റ്    തലേന്നാളത്തെ മഴയുടെ വികൃതിയിൽ നനഞ്ഞൊട്ടിയ പാഠപുസ്തകങ്ങളെ അടുപ്പിന് മുകളിൽ കാട്ടി ജീവൻ വയ്പ്പിക്കുമ്പോഴേക്കും അശോകിന്റെ ബഹളം യശോദയുടെ കാതിൽ മുഴങ്ങി. " അമ്മേ സമയം വൈകി. വേഗം " "ദാ തീർന്നു. ഇപ്പോ കൊണ്ടുവരാം " പിഞ്ഞിക്കീറിത്തുടങ്ങിയ ബാഗിൽ പുസ്തകങ്ങളടുക്കി മകന്റെ കൈയിൽ വച്ചു കൊടുത്തപ്പോഴാണവൻ വീണ്ടും ചോദിക്കുന്നത് "അമ്മേ എനിക്കൊരു പുതിയ കുട?" വേദനകൾക്ക് മുകളിൽ പുഞ്ചിരി പുതച്ച് യശോദ തല കുലുക്കി " സ്കൂൾ തുറന്നതല്ലേ ഉള്ളൂ.. ഉടനെ നമ്മുടെ 'ഗ്രാൻറ് ' കിട്ടും. അത് കിട്ടിയാലുടനെ ബാഗും കുടയും വാങ്ങാം. എന്താ പോരേ?'' "ഉം" പ്രതീക്ഷയോടെ നടന്നകലുന്ന മകനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയി യശോദ . ഗ്രാൻറ് കിട്ടാൻ താമസമുണ്ടാകുമെന്നാണറിഞ്ഞത്. ഈ വർഷം സ്കൂളിൽ നിന്നല്ല, ബാങ്കിലേക്കാണ് പൈസ വരുന്നതെന്ന് കോശി മാഷ് കഴിഞ്ഞാഴ്ച പറഞ്ഞതാണ്. അതോർത്തപ്പോൾ അവരൊന്നു ഞെട്ടി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കോശി മാഷിനോട് കടം വാങ്ങിയ 300 രൂപ! ഗ്രാന്റ് കിട്ടിയാലുടനെ കൊടുക്കാമെന്നാണ് പറഞ്ഞത്. "ഈശ