കവിത - ഓണാശംസ
--------------------

കാണം വിറ്റുണ്ടോരോണത്തി-
നിന്നൊരാണ്ടു തികഞ്ഞ നാൾ,
കൺകളിലുരുണ്ടു കൂടിയ ഭീതി
മറച്ചെന്നെ നോക്കിച്ചിരിക്കൊന്നരച്ഛൻ
മിന്നിത്തിളങ്ങുന്നൊരോണപ്പുടവയും
കൈകളിൽ പൊട്ടിച്ചിരിക്കും വളകളും
കാലിൽ കൊലുസുമായെന്റെ മുത്തിനെ
മാലാഖയാക്കുമെന്നച്ഛൻ മൊഴിയുന്നു.

നെഞ്ചകം നീറിയെന്നച്ഛനൂട്ടിയ
സദ്യക്കു മാധുര്യമേറെയെന്നാകിലും
കാലദേശാന്തരങ്ങൾക്കിപ്പുറം,
പല നിറം പൂശിയ പൂക്കളെൻ
ചുറ്റിലും തിരുവോണം തീർക്കവേ
വില പേശി വാങ്ങുന്നൊരോണസദ്യയ്ക്കു
മുന്നിൽ തല കുമ്പിട്ടു ഞാൻ
വാടകപ്പണമെണ്ണിക്കൊടുത്തു
വാങ്ങിയ മാവേലി തമ്പ്രാനുമൊത്തൊരു
ചിത്രത്തിന്നടിക്കുറിപ്പായെന്നച്ഛനോടുതുന്നു
ഇന്നിൻ ' ഓണാശംസകൾ '

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം