പുലർകാലേയെഴുന്നേറ്റ് കുളിച്ച് തൊഴുതില്ലിതുവരെ.
സന്ധ്യയക്ക്, മുത്തശ്ശി ചൊല്ലും നാമങ്ങൾ
വെറുതെയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.
എങ്കിലും ഉത്സവങ്ങളു മമ്പലങ്ങളുമെന്നുമീ 'ഭക്ത'യ്ക്കൊരു ഹരമായിരുന്നില്ലേ?
ചാറ്റിംഗിനെ അലോസരപ്പെടുത്തും
ചെണ്ട നാദങ്ങൾ സഹിക്കവയ്യാതാവുമ്പോൾ
മാത്രമല്ലേ അമ്പലനടയിൽ നിന്നു പിൻ വാങ്ങിയുള്ളൂ
ഉത്സവപ്പറമ്പുകളിലെ
വർണ്ണപ്പൊലിമയിൽ ശ്രീകോവിൽ ശ്രദ്ധിക്കാതിരുന്നതിലെന്തി നാശ്ചര്യം?
സ്വാഭാവികം !
മുപ്പത്തി മുക്കോടി ദേവകളുണ്ടായിട്ടും പേരുകൾ പലതും കേട്ടിടാത്തതും.
അമ്പല വെളിച്ചത്തിൽ സെൽഫികളും,
സ്റ്റാറ്റസും നിറച്ചൊരീ 'ഭക്ത'
പതിനെട്ടു പടികൾക്കും മേലെയൊരു
കുഞ്ഞു സെൽഫി കൊതിച്ചതിൽ മാത്രം......

Comments