പുഴയോട്......
              [ഒരു പ്രളയത്തിന്റെ ഓർമ്മയ്ക്ക് ]

നിസ്സഹയായി മെലിഞ്ഞുണങ്ങിയ
നിന്റെ മാറിലേക്ക്, എന്നോ ഞാൻ
വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും
ഒഴിഞ്ഞ സ്നാക്ക്സ് പാക്കറ്റുകളും
തിരിച്ച് തരാനായി നീ എന്റെ
ഉമ്മറക്കോലായിൽ കയറിയിറങ്ങിയപ്പോഴെവിടെയോ
പഴയ ഓണപ്പാട്ടിൻ ശീലുകൾ മുഴങ്ങിയോ
'മാനുഷരെല്ലാരുമൊന്നുപോലെയീ ' ഓണനാളിലും...
മാവേലി മന്നനെക്കണ്ടു ഞാൻ,
എന്നിലും നിന്നിലും നിറഞ്ഞൊരാ ദൈവത്തെയും കണ്ടു.
'തത്വമസി' യുടെ പൊരുളും തിരഞ്ഞു.
കറുത്ത കണ്ണടകളഴിച്ചുവെച്ചൊരെൻ
കണ്ണുകൾ ചുറ്റും തിരയവേ
ചുണ്ടുകൾ മന്ത്രിക്കുന്നു
ഹാ! കേരളമേ....
                   
     

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം