Posts

പാതിയിൽ പൊലിയുന്ന ജീവനുകൾ

 പാതിയിൽ പൊലിയുന്ന ജീവനുകൾ " അമ്മേ.... എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്..." ഇരച്ചു വന്ന കാറ്റിനൊപ്പം വിഷ്ണുവിൻ്റെ ശബ്ദവും ലതയുടെ ചെവിയിൽ അലകൾ തീർത്തു. സന്തോഷം കണ്ണീർ തുള്ളികളായി കവിളിണയിൽ മുത്തമിട്ടതും അവൾ തയ്യൽ മെഷീനിനിൽ നിന്നും കാലുകൾ പിൻവലിച്ചു. വിഷ്ണുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ മൂർധാവിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മന്ത്രിച്ചു. 'ൻ്റെ പൊന്നുമോൻ നന്നായി വരും' മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന ആ അമ്മയ്ക്ക് അവൻ്റെ പത്താം ക്ലാസ് പരീക്ഷാ ഫലം നൽകിയ ആഹ്ലാദം തെല്ലൊന്നുമല്ല.  തൊട്ടടുത്ത ദിവസം തന്നെ ചിട്ടി പിടിച്ച തുകയ്ക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങി അവനു സമ്മാനിക്കാനും ലത മറന്നില്ല. ആ വിജയം അവരൊരാഘോഷമാക്കി മാറ്റി. അല്ലെങ്കിലും വിഷ്ണുവിൻ്റെ ജീവിതത്തിൽ ഇതുവരെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലല്ലോ അവൻ്റെ ജൻമദിനം പോലും.... അതേക്കുറിച്ച് ഓർത്തപ്പോൾ ലതയുടെ മനസൊന്നു പിടഞ്ഞു. അവൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൻ്റെ തലേന്നായിരുന്നു തങ്ങളുടെ ജീവിതത്തിലെ വെളിച്ചം അസ്തമിച്ചത്.  വിഷ്ണുവിന് പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനുള്ള പാവക്കുട്ടിയെ വാങ്ങാനായിട്ടാണ് കോൺക്രീറ്റ് പണി കഴിഞ്ഞ് തിരിച്ചെത്ത...

വിഷാദ കന്യക

 #കഥക്കൂട്ട് #തുടർവാരചെറുകഥരചനാമത്സരം #വിഷാദകന്യക ഒഴിഞ്ഞ പാൽപ്പാത്രം താളത്തിലാട്ടി പുല്ലിനോടും പൂക്കളോടും കിന്നാരം പറഞ്ഞ് പാറക്കല്ലുകളിലൂടെ ചാടിത്തുള്ളി രസിച്ച് നടന്ന പാറുക്കുട്ടി പെട്ടെന്ന് ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. തൊട്ടു മുന്നിലായി 'ഇരുമ്പൻ'. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വല്ലാത്തൊരു ഭയത്തോടെ അവൾ തല കുനിച്ച് ഒതുങ്ങി മാറിനിന്നു. എന്നിട്ടും അയാൾ പോകാൻ ഭാവമില്ല. പുകയിലക്കറ പുരണ്ട പല്ലുകൾ മുഴുവൻ കാണിച്ച് ഒരു വല്ലാത്ത ചിരിയോടെ അവളെത്തന്നെ നോക്കി നിൽക്കുകയാണയാൾ.  "പേടീ ണ്ടാ നിന്ക്ക് ന്ന കാണുമ്പം ... " ഇരുമ്പൻ ഉച്ചത്തിൽ ചിരിച്ചു. ദാവണി തുമ്പിൽ തെരുപ്പിടിച്ച് അവൾ തല കുലുക്കി. ഇരുമ്പൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അയാളെ മറികടന്ന്  അവൾ ഓടി മറഞ്ഞിരുന്നു.  വീട്ടുമുറ്റത്തെ തൂണിൽ ചാരി നിന്നു കിതയ്ക്കുന്ന പാറുവിനെക്കണ്ട് മുത്തശ്ശി വേവലാതിയോടെ പുറത്തിറങ്ങി. "എന്താ പാറൂഞ്ഞി, നീ പേടിച്ച് നാ" "ഉം.... ആ... ഇര്മ്പൻ... വൈക്ക് ണ്ടായിന്..... " " അയിനാ പേടിച്ചേ.... നാള നിന്ന മംഗലം കൈക്കണ്ടോനാ ഓൻ .. " മുത്തശ്ശി അമർത്തി മൂളി ദേഷ്യത്തോടെ അകത്തേക്ക് കയറി.  ആ...

നിറം മങ്ങിയ കാഴ്ചകൾ

 നിറം മങ്ങിയ കാഴ്ചകൾ അന്ന് പതിവിലും നേരത്തെ അമല ഉണർന്നു.  തലേന്നു രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ ഒതുങ്ങിക്കൂടാതെ നേരെ അടുക്കളയിലേക്ക്.... കാർത്തിക്കിന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ അവളുടെ ചുണ്ടുകൾ അറിയാതെ ഏതൊക്കെയോ മെലഡി ഗാനങ്ങൾ മൂളിക്കൊണ്ടിരുന്നു. "അമ്മേ..... അച്ഛൻ എത്തിയോ "  കണ്ണു തിരുമ്മി ഉറക്കച്ചടവകറ്റാൻ ശ്രമിച്ചുകൊണ്ടാണ് നന്ദുവിൻ്റെ ചോദ്യം. " ങ്ഹാ ൻ്റെ നന്ദൂട്ടനിന്ന് നേരത്തെ എണീറ്റോ " "അമ്മ ഇന്നലെ പറഞ്ഞതല്ലേ അച്ഛനിന്ന് വരുമെന്ന്?" "ഉം അതെ അച്ഛനിപ്പോ അങ്ങ്... ദുബായീന്ന്, നന്ദൂട്ടനുള്ള  ചോക്ലേറ്റ്സും പാവക്കുട്ടിയുമൊക്കെയെടുത്ത് വിമാനത്തിൽ കേറീട്ടുണ്ടാവും. വൈകുന്നേരമാകുമ്പോഴേക്കും അച്ഛനിങ്ങെത്തും പോരേ....?" "ഉം..... പക്ഷേ അമ്മ ഇനി അച്ഛനോട് വഴക്കിടല്ലേ..." അവൻ്റെ മുഖത്ത് ഭയം നിഴലിച്ചു. കുറ്റബോധം അമലയുടെ കണ്ണുകളിൽ നിറഞ്ഞു. അവനെ വാരിയെടുത്ത് ആ കുഞ്ഞു കവിളിൽ അവൾ തെരുതെരെ ചുംബിച്ചു. " ഇല്ലെടാ കുട്ടാ... ഇനിയൊരിക്കലും അച്ഛനുമമ്മയും വഴക്കിടില്ല..." രണ്ടും പേരും രണ്ടു വഴി തിരഞ്ഞെടുത്ത് പിരിയാൻ തീരുമാനിച്ച ദി...

കനൽ വീഥികൾ

 കനൽ വീഥികൾ "ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...." പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു. പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ.  " ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... " ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്. വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ. തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു. കാണികളും പ്രാസംഗികരും ആവേശത്തിലാണ്.  " മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ കെ.ജി. ആർ. "...

ആഭിചാരം

വയലറ്റ് പൂക്കൾ " മാളൂ.... മാളൂ.... എന്തുറക്കമാ ഇത്? നേരമിതെത്രയായി! നിനക്കിന്ന് ക്ലാസില്ലേ?" അമ്മയുടെ ശബ്ദം കേട്ടാണ് ഏതോ സുന്ദര സ്വപ്നത്തിൻ്റെ വക്കിൽ നിന്നും മാളവിക ഞെട്ടിയുണർന്നത്. അല്ലെങ്കിലും ഇതൊരു പതിവായിട്ടുണ്ട്. അമ്മയുടെ ശബ്ദം കനത്താലേ ഉറക്കം കണ്ണുകളെ വിട്ടകലാറുള്ളൂ. "അയ്യോ. സമയം പോയല്ലോ... സാന്ദ്രയിപ്പോൾ പുറപ്പെട്ടിട്ടുണ്ടാവും. അമ്മേ ഇന്നിനി ചായ വേണ്ട" ധൃതിയിൽ പോകാനൊരുങ്ങവേ അമ്മ വഴി തടഞ്ഞു. " നിൽക്ക്. റിസേർച്ച്, പ്രൊജക്ട് ന്നൊക്കെപ്പറഞ്ഞ് തിന്നാണ്ടും കുടിക്കാണ്ടും ഓടിനടക്കണ്ട. ഇത് കൊണ്ടു പോയ്ക്കോ." കൈയിലിരുന്ന ഭക്ഷണ പാത്രം തൻ്റെ നേർക്കു നീട്ടിയ അമ്മയുടെ കവിളിൽ ഒരു സ്നേഹചുംബനവും നൽകി അവൾ പുറത്തേക്കിറങ്ങി.  "എത്ര നേരമായി മാളൂ ഞാൻ കാത്തു നിൽക്കുന്നു. ഇന്നത്തെ ഇൻവെസ്റ്റിഗേഷൻ നിൻ്റെ സെലക്ഷനാണെന്ന കാര്യം മറക്കണ്ട." "അയ്യോ ഇല്ലേ.... ഈ വിഷയം ഞാനല്ലേ തെരെഞ്ഞെടുത്തത്. നമ്മളുറപ്പായിട്ടും ഇന്ന് ഭൈരവ സ്വാമിയെക്കാണും." "എനിക്ക് നേരിയ പേടിയുണ്ട് മാളൂ, അയാളൊരു ദുർമന്ത്രവാദിയാണെന്നാ അറിയാൻ കഴിഞ്ഞത് " "ഒന്നു പോടി. ഒരു മന്ത്രവാദം. കോ...

വഴിയമ്പലം

വഴിയമ്പലം നിർത്താതെ ചുമച്ചതിൻ്റെ ബാക്കിയെന്നോണം ഗോപാലൻ, ചുമരിൽ ചാരി നിന്നു കിതച്ചു. പൊട്ടിക്കീറിയ തൊണ്ടയിലേക്ക് ഒരിറ്റു ചൂടുവെള്ളം... അയാളതിയായി ആഗ്രഹിച്ചു. " സുഭദ്രേ ..... ഇത്തിരി വെള്ളം.... " അയാൾ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു.  "എന്താ ഗ്രാൻപാ..." ശബ്ദം കേട്ടിട്ടാവണം ശരണ്യ വാതിൽക്കലേക്കു നല നീട്ടി. "മോളേ..... ഇത്തിരി വെള്ളം..."  ചുളിഞ്ഞ കൈവിരലുകളാൽ അയാൾ മേശമേൽ അള്ളിപ്പിടിച്ചു നിന്നു. പണ്ടും ഇതുപോലെ കിതച്ചിരുന്നു... എവിടെയെങ്കിലുമൊന്നിരിക്കാൻ കൊതിച്ചിരുന്നു. അയാളുടെ ഓർമ്മകൾ ബാല്യത്തിലേക്ക് ചിറകടിച്ചു. അച്ഛൻ്റെ കൈയും പിടിച്ച് പട്ടണത്തിൽ കച്ചവടത്തിനു പോയിരുന്ന കാലം.... നടന്നു തളർന്ന് ക്ഷീണിച്ച്..... വീടിനോട് അടുത്ത് എത്താറുവുമ്പോഴാണ് വഴിയമ്പലം കാണുക. അതൊരു കുളിരാണ്. അച്ഛനോടൊപ്പം ക്ഷീണം മുഴുവൻ ആ വഴിയമ്പലത്തിലുപേക്ഷിച്ച്.... അരികിലെ കിണറിൽ നിന്നും വയറു നിറയെ തണുത്ത വെള്ളവും കോരിക്കുടിച്ച് .....  താഴേക്കു തൂങ്ങി നിൽക്കുന്ന താഴികക്കുടവും നോക്കിയങ്ങനെ കിടക്കാൻ ഒരു പാട് കൊതിച്ച ബാല്യം... തൻ്റെ വളർച്ചയ്ക്കൊത്തു വളർന്ന കാലം ആ വഴിയമ്പലത്തെ അനാഥമാക്കിയോ ?.... "ഇത...

പുനർജനി.

പുനർജനി. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട നിസ്സാഹയതയായിരിക്കും അച്ഛനെക്കൊണ്ടങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അല്ലെങ്കിലും പുനർജനി ഗുഹ നൂഴാനും മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തിട്ടുള്ളത്? .....  " സതീ, അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിരിക്കയാണോ ൻ്റെ കുട്ടി?" മനസു വായിച്ച പോലെയാണ് അച്ഛൻ്റെ ചോദ്യം. "തിരുവില്വാമലയിലേക്ക് ഒത്തിരി ദൂരമുണ്ടോ?" സങ്കടക്കടൽ ഉള്ളിലൊളിപ്പിക്കാൻ ഞാൻ പാടുപെടുന്നുണ്ടെന്ന് മനസിലാക്കിയിട്ടാവണം ഉത്തരമൊന്നും പറയാതെ അച്ഛൻ തല കുലുക്കി തിരിഞ്ഞു നടന്നത്. അല്ലെങ്കിലും ദൂരങ്ങളെപ്പറ്റി എനിക്കെന്തറിയാം. വർഷങ്ങൾക്കു മുമ്പേ പകൽ വെളിച്ചം എനിക്കു മാത്രം കിട്ടാക്കനിയായതാണല്ലോ..... പ്രാർത്ഥനയും വഴിപാടുമൊക്കെ ഒരു പാട് നടത്തിയ എൻ്റെ അമ്മയ്ക്ക് ദൈവം വരദാനമായി(?) നൽകിയ ഓമന പുത്രൻ! അമ്മയെക്കുറിച്ചുള്ള മങ്ങിയ ചില കാഴ്ചകൾ ഓർമയിലെവിടെയൊക്കെയോ അവശേഷിക്കുന്നു.  സതീഷെന്ന തൻ്റെ ഓമന പുത്രനെ "സതീ... " എന്നാണ് വിളിക്കേണ്ടിയിരുന്നതെന്ന്  മനസിലാക്കിയ ഞെട്ടലിൽ പ്രാണൻ പൊലിഞ്ഞ എൻ്റെ ദൗർഭാഗ്യവതിയായ അമ്മ.... ആൺ കുട്ടിയായ് പിറന്ന് പെൺകുട്ടിയായ് വളർന്ന എന്നെ അറിയാൻ ആരും ഉണ്ടായില്ലെന്...