Posts

വീടു തേടി

വീടു തേടി  സമയം 10.30 നാട്ടിലെത്തുമ്പോഴേക്കും ഒരുറക്കത്തിനുള്ള സമയം മുന്നിലുണ്ട്. എങ്കിലും കണ്ണിമ ചിമ്മാതെ, ബസിന്റെ സൈഡ് സീറ്റിലൂടെ പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു കിഷോര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുന്ന തന്നെയും കാത്ത് അമ്മയും കുഞ്ഞു പെങ്ങളും കാത്തിരിപ്പുണ്ടാവും. അവന്റെ ചുണ്ടിലൊരു ചിരി തത്തിക്കളിച്ചു. റോഡരുകിലെ മരങ്ങള്‍ അതിവേഗം പിറകിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഒപ്പം കിഷോറിന്റെ ചിന്തകളും.  നാലു ചുറ്റിനും, മെടഞ്ഞ ഓലകള്‍ വച്ച് മറച്ച ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോഴാണ് അച്ഛന്‍ ആദ്യമായി  ഒരു പുതിയ വീടിനെക്കുറിച്ച് പറഞ്ഞതിന്റെ അലയൊലികള്‍ പാതിയുറക്കത്തിലായിരുന്ന കുഞ്ഞു കിഷോറിന്റെ ചെവികളില്‍ വന്നലച്ചത്. അന്ന് മുതല്‍ അവനും ആ സ്വപ്നത്തിന്റെ തേരേറി. പുതിയ വീടിന്റെ കുറ്റിയിടല്‍  കര്‍മ്മങ്ങള്‍ വളരെ ആഘോഷമായിത്തന്നെ നടന്നു. അന്ന് സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്റെ സ്കൂളിലെ കൂട്ടുകാരെ മുഴുവന്‍ അവന്‍ കൂടെക്കൂട്ടി. തന്റെ പുതിയ വീടിനെക്കുറിച്ച് വാചാലനായി.തറയൊരുങ്ങിയതു മുതല്‍ അതിന്റെ മുകളിലായി കളി. കുഞ്ഞനിയത്തിക്കും തനിക്കും ഒരോരോ മുറികള്‍ തെരെഞ...

കനലുതാണ്ടുന്നവൻ

കഥ: കനലുതാണ്ടുന്നവൻ തലയ്ക്കു മീതേ കത്തിക്കാളുന്ന വെയിൽ കുറയുന്ന ലക്ഷണമില്ല. അരുൺ കയറി നിന്ന ബസ്റ്റോപ്പിൽ  നിന്നും വീണ്ടും നിരത്തിലേക്കിറങ്ങി. മുതുകത്തെ വീർത്തു പൊട്ടാറായ വലിയ ബാഗിനെക്കാൾ കനം തൂങ്ങിയ മനസുമായി പതുക്കെ നടന്നു. ഇന്നത്തെ ലക്ഷ്യം വൃദ്ധസദനമാണ്. "ഹാവൂ ആശ്വാസം ഇന്നലത്തെപ്പോലെ മെഡിക്കൽ കോളേജ് തന്നില്ലല്ലോ." ദൈവത്തിൻ്റെ വികൃതിയുടെ അടയാളങ്ങളായ മക്കളെയും കൈയിലെടുത്ത് നിർവികാരമായി ദൂരേക്ക് കണ്ണും നട്ട് നിൽക്കുന്ന അമ്മമാരുടെ നിശബ്ദമായ തേങ്ങലുകൾ രാത്രിയിലെ ഉറക്കത്തെവരെ പിടിച്ചു നിർത്തിയിരുന്നു. കണ്ണീരും വേവലാതികളും പേടിയും മാത്രമേ അവിടെ കണ്ടുള്ളൂ. അവരിലാർക്കാണ് സാധനങ്ങൾ വിൽക്കേണ്ടത്? ബാഗിലുള്ള സാധനങ്ങൾ വിറ്റു തീരുന്നതിനനുസരിച്ച് റാങ്ക് പട്ടികയിൽ സ്ഥാനമുയരും. മൂന്നു മാസം കഴിയുമ്പോഴേക്കും കൂട്ടത്തിലൊരുത്തൻ മാനേജരാവും. സേൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ടെന്ന വാർത്ത തന്നെ തുറിച്ചു നോക്കിയപ്പോഴും, അതിൽ കണ്ട നമ്പരുകളിലൊന്നിൽ വിളിച്ചപ്പോൾ നടന്ന ആംഗലേയം കലർന്ന ഇൻ്റർവ്യൂവിലും, ഇങ്ങനെ കഴുതയെപ്പോൽ ചുമടെടുത്ത് നടന്ന് വിശന്ന് പൊരിയേണ്ടിവരുമെന്ന് ഒരു സൂചന പോലുമുണ്ടായില്ലല്ലോ. ഓരോ ദ...

പൊലിയുന്ന ബാല്യങ്ങൾ

കഥ: *പൊലിയുന്ന ബാല്യങ്ങൾ* ദോശക്കല്ലിലെ ദോശ ഇളക്കിയെടുക്കാൻ പാടുപെടുമ്പോഴേക്കും ഇൻഡക്ഷൻ കുക്കറിൽ ചായ തിളച്ചു തൂവിയിരുന്നു. തറയിലേക്ക് പടർന്നൊഴുകിയ ചായ കണ്ട ശ്രീകുമാർ തലയിൽ കൈ വച്ചു. "ഈശ്വരാ ഇനി ഇതൂടെ വൃത്തിയാക്കണമല്ലോ." തന്നെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിപ്പോയ രാധികയുടെ മുഖം ഓർത്തപ്പോൾ അയാളിൽ രോഷം കത്തിക്കയറി. "എന്തു വേണമെന്നെനിക്കറിയാം. ഇനി എനിക്കെൻ്റെ വഴി അവൾക്ക് അവളുടേയും " പിറുപിറുത്ത് കൊണ്ട് ഷർട്ടിനായ് പരതിയ അയാളുടെ കൈകളിൽ അമ്മുക്കുട്ടിയുടെ കുഞ്ഞുടുപ്പ് ഇക്കിളി കൂട്ടി. ഒരു നിമിഷം അയാൾ കൈകൾ പിൻവലിക്കാതെ ആ കുഞ്ഞുടുപ്പിലേക്ക് നോക്കി. അവളുടെ കൊഞ്ചലും ചിരികളും ഉള്ളിൽ നിറഞ്ഞതോടെ പ്രഭാത ഭക്ഷണം വേണ്ടെന്ന് വച്ച് വീടിന് പുറത്തിറങ്ങി. സ്കൂൾ ബസിൻ്റെ ഡ്രൈവർ സീറ്റിൽ കയറുമ്പോഴും ആ കുഞ്ഞുമുഖം തന്നെയായിരുന്നു ഉള്ളിൽ. കുട്ടികളുടെ ആരവങ്ങൾക്കിടയിലൂടെ ബസ് സ്കൂൾ മുറ്റത്തെത്തി. കുട്ടികളെല്ലാം ഇറങ്ങിയിട്ടും മീനുക്കുട്ടി മാത്രമിറങ്ങിയില്ലല്ലോ? അയാൾ വേഗം മീനുക്കുട്ടിയുടെ അരികിലെത്തി. "എന്താ മോളേ? എന്തു പറ്റി? " മീനുക്കുട്ടി പതുക്കെ മുഖമുയർത്തി. ആ കുഞ്ഞു ക...

ഒരു കുടക്കീഴിൽ

കഥ: ഒരുകുടക്കീഴിൽ മുറിയുടെ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് രേണുക ഒന്നു കൂടി നിലക്കണ്ണാടിയിലേക്ക് പാളി നോക്കി. ഉച്ചമുതൽ തുടങ്ങിയ ഒരുക്കമാണ്. എത്ര ഒരുങ്ങിയിട്ടും തൃപ്തിയാവുന്നില്ല. 'രാജേഷേട്ടനിന്ന് എന്നെക്കണ്ട് ഒന്നു ഞെട്ടണം.' ഒന്നാം വിവാഹ വാർഷിക ദിനത്തിൽ രാജേഷിൻ്റെ കൈയിലണിയിക്കാൻ, നേരത്തെ കരുതി വച്ച ബ്രേസ് ലറ്റ് മാത്രം കൈയിലെടുത്ത് അവൾ വാതിലടച്ചു. ദൂരേ നിന്നും രാജേഷിൻ്റെ ബൈക്കിൻ്റെ ശബ്ദം കേട്ടതും ഇതുവരെയില്ലാത്ത വിധം അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. 'രാജേഷേട്ടൻ തനിക്കെന്തു സമ്മാനം കൊണ്ടു വന്നാലും, അതിനെയൊക്കെ കടത്തിവെട്ടുന്നൊരു സർപ്രൈസ് തൻ്റെ കൈയിലുണ്ടല്ലോ.' ഒരല്പം ലജ്ജയോടെ അവൾ സ്വന്തം വയറിനു മുകളിൽ കൈകൾ ചേർത്തു വച്ചു. വൈകുന്നേരം സിനിമയ്ക്ക് പോകാൻ റെഡിയായിരിക്കാൻ പറഞ്ഞിട്ടാണ് രാജേഷേട്ടൻ ഓഫീസിലേക്ക് പോയത്. ഒട്ടും വൈകണ്ട. ബൈക്ക് മുറ്റത്തെത്തുമ്പോൾ വാതിൽക്കൽ താനുണ്ടാവണം. അവൾ ധൃതിയിൽ സ്റ്റെയർകേസിറങ്ങി. പട്ടുസാരിയുടെ വക്കിൽ ചവിട്ടിയോ എന്നൊരു സംശയം കാലുകൾ ലക്ഷ്യം തെറ്റിയോ, എന്താണു സംഭവിക്കുന്നതെന്ന് മനസിലാവുന്നതിന് മുമ്പ് തന്നെ വലിയ ശബ്ദത്തോടെ തറയിലെത്തിയിരുന്നു. ആയാസപ...

ഒരു ജവാൻ്റെ കഥ

ഒരുജവാൻ്റെകഥ        സുദേവ് തൻ്റെ ബാഗ് തുറന്ന് വസ്ത്രങ്ങൾ വളരെ ഭംഗിയായി അടുക്കി വച്ചു. ഏറ്റവും മുകളിൽ ഒരു കുഞ്ഞു രോമക്കുപ്പായം. അയാൾ അരുമയോടെ അതിനെ നോക്കി. ആ കുഞ്ഞുടുപ്പിനകത്തു നിന്നും കൈകാലിട്ടടിക്കുന്ന കുഞ്ഞുവാവയെ ഓർത്തപ്പോൾ ഒരല്പം ഉറക്കെത്തന്നെ ചിരിച്ചു പോയി. "എന്താടോ, നാട്ടിൽ പോകാനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ, നല്ല മൂഡിലാണല്ലോ " യൂണിഫോം ശരിയാക്കിയിട്ടു കൊണ്ട് രാജേഷ് അയാളെ കളിയാക്കും വിധം മൂളി. "താരയുടെ ഡെലിവറി ഡേറ്റ് അടുത്തയാഴ്ചയാ. പ്രസവ സമയത്ത് ഞാനവിടെയുണ്ടാവണമെന്നത് അവളുടെ മോഹമായിരുന്നു. എൻ്റെയും.. " സന്തോഷത്താൽ വിടർന്ന മുഖത്തോടെ സുദേവ് ഉത്തരം നൽകി. "സുദേവ്.... സുദേവ്.... " ഉറ്റമിത്രമായ രമേഷ് ഒട്ടൊരു വേവലാതിയോടെയാണ് ക്യാമ്പിലേക്ക് ഓടി വന്നത്. "സുദേവ് നിൻ്റെ ലീവ് ക്യാൻസലാകുന്ന ലക്ഷണമുണ്ട്. ഏതു നിമിഷവും ഒരു യുദ്ധം... " സുദേവ് നിരാശയോടെ തളർന്നിരുന്നില്ല. അയാൾ ഉണർന്ന് ഉഷാറായി. രാജ്യ സ്നേഹം കരളിലലിഞ്ഞു ചേർന്ന ധീരനായ ആ ജവാന് രാജ്യസുരക്ഷയോളം വലുതായി മറ്റെന്തുണ്ട്? ഗ്രനേഡുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ ശത്രു സൈന്യത്തിൻ്റെ കണ്...
കവിത: തിരിച്ചറിവ് രചന: അനിത മഗേഷ് നറുമഞ്ഞിൻ കണങ്ങളിൽ പൊൻപ്രഭ തൂകി പുലരിയുണരുന്നൊരീ ശ്യാമള ഭൂവിൽ തെളിനീരു പുഴകളും കുന്നും മലകളും പാടവും പുസ്തകത്താളിലൊളിച്ചതെന്തേ? കൂരകളൊക്കെയും സൗധമായ്ത്തീരവെ മതിലുകളവയെ ഒളിപ്പിക്കവേ വികസന വേഗങ്ങൾ പലമുഖം തേടവേ സുന്ദരിയാം പ്രകൃത്യംബയെങ്ങു പോയി? ഒരു മഹാപ്രളയമെൻ കവിളിൽ മുട്ടവെ ഞെട്ടിയുണർന്നു ഞാനന്തകാരത്തിൽ നിന്നും അഹന്ത തൻ മൂടുപടമഴിഞ്ഞുവീഴുമ്പോൾ കാണുന്നു ഞാനാ സത്യത്തിൻ നേർക്കാഴ്ചകൾ ഊട്ടി വളർത്തി നീയമ്മേ, മക്കളെ . നിന്നുള്ളിലുള്ളതെല്ലാമവർക്കായി നൽകി. ആർത്തി മൂത്തു നാം മക്കളപ്പാടും കവർന്നു നിൻ ഹരിതാഭയാകെത്തകർത്തൂ വെട്ടി നിരത്തീ യന്ത്രക്കൈകളാൽ നറും പാലു ചുരത്തുമീ കുന്നുകളത്രയും വെട്ടിപ്പൊളിച്ചമ്മതന്നുടലാകെ ഊറ്റിക്കുടിച്ചൂ ചുടുനിണമത്രയും പൊട്ടിക്കരഞ്ഞുവോ നീയിന്ന് നിൻ മിഴി നിർത്താതെ പെയ്തോ ഞെട്ടിത്തരിച്ചു നാമൊന്നായ് പേമാരിയിന്നൊരു പ്രളയമായ് തീർന്നപ്പോൾ
കണ് ‍ തടങ്ങളിലെ കറുപ്പ് കൂടി വന്നപ്പോഴാണ് ആരോ അവള് ‍ ക്ക് ഫ്രൂട്ട്സ് കടയിലേക്ക് വഴി കാണിച്ചത്. മനസ്സില് ‍ ഊറിക്കൂടിയ കരിയുടെ പ്രതിഫലനം മുഖത്തറിഞ്ഞതില് ‍ തെല്ലൊരു നിരാശയുമായി മീര നേരെ കയറിയത് മേക്കപ്പ് സാധനങ്ങള് ‍ വില് ‍ ക്കുന്ന കടയിലേക്കാണ്. എന്നു മുതലാണ് താനീ ശീലങ്ങള് ‍ തുടങ്ങിയതെന്ന് അവള് ‍ ക്കു തന്നെ നിശ്ചയമില്ല. എന്നും സമാധാനം മാത്രമാഗ്രഹിച്ച ഒരു കഞ്ഞു മാടപ്രാവിന്റെ ഹൃദയവുമായാണ് മീരയും യൗവനത്തിന്റ പടവുകള് ‍ കയറിത്തുടങ്ങിയത്. ഏതൊരു പെണ്ണിനെയും പോലെ, ജനിച്ചു വളര് ‍ ന്ന വീടിനും നാടിനും ഒരു ദിവസം അന്യയായി തീര് ‍ ന്നപ്പോള് ‍ വളരെയധികം പ്രതീക്ഷയോടെ അവള് ‍ പുതിയ വേഷത്തിലേക്കുറ്റു നോക്കി. വെറുമൊരു മകള് ‍ മാത്രമായിരുന്ന താന് ‍ ഭാര്യ,മരുമകള് ‍ , അമ്മ തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉയര് ‍ ന്നപ്പോള് ‍ തന്റെ ചിറകുകള് ‍ വെട്ടിയരിയപ്പെട്ടത് പോലും അവള് ‍ ക്ക് മലസ്സിലായത് വൈകിയാണ്. ഓര് ‍ മ്മകളിലൂളിയിട്ട് റോഡരികിലൂടെ നടന്നപ്പോള് ‍ മുന്നിലൂടെ കടന്നുപോയ പരിചിതമുഖങ്ങള് ‍ പലതും ചിരി തൂകിയത് അവളറിഞ്ഞതേയില്ല. വെറുതെയല്ല നാട്ടുകാര് ‍ പറയുന്നത് "എന്തൊരഹങ്കാരിയാ മീര!” അഹങ...