വയനാട്ടിലേക്ക് ഒരു യാത്ര പുലർച്ചെ 5 മണിക്ക് യാത്ര പുറപ്പെടണമെന്നോർത്ത് കിടന്നതിനാലാവാം ഇടക്കിടെ ഉണർന്നു കൊണ്ടിരുന്നു. കവിണിശേരി വലിയ വളപ്പ് ബ്രദേർസ് സംഘടിപ്പിച്ച വയനാട് യാത്രയ്ക്ക് തയാറായി പ്രായഭേദമന്യേ കുടുംബങ്ങളൊന്നായി എത്തിത്തുടങ്ങി. എന്റെ ആദ്യത്തെ ദീർഘദൂര ബസ് യാത്രയായതിനാൽ മനസ്സ് വളരെ ആശങ്കാകുലമായിരുന്നു. എന്നാൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ യാത്ര ശുഭകരമായി. സമയം ആറു മണിയോടടുത്തപ്പോഴേക്കും ആ വലിയ ബസ് ഞങ്ങളെയും വഹിച്ച് യാത്ര തുടങ്ങി. ബസിനുളളിൽ പാട്ടും ഡാൻസും കളി ചിരികളുമായി ആഹ്ലാദകരമായ അന്തരീക്ഷത്തിലൂടെ യാത്ര തുടരവേ പുറത്തെ ദൃശ്യഭംഗി കണ്ണഞ്ചിപ്പിച്ചു. മാനം തൊടുന്ന മലനിരകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന മഞ്ഞു കണങ്ങൾ, റോഡരികിലെ മരങ്ങളിൽ കലപില കൂട്ടുന്ന കുരങ്ങന്മാർ. ആ കാനന ഭംഗി അതുപോലെ പകർത്താനാവാതെ എന്റെ മൊബൈൽ ക്യാമറ തോറ്റു പിന്മാറി. ബസ് റോഡരികിൽ നിർത്തി ബസിന്റെ ഡിക്കിയിൽ നിന്നും പുറത്തെടുത്ത പ്രഭാതഭക്ഷണം എല്ലാവരും ചേർന്ന് കഴിച്ചു. എല്ലാവരും ഉറങ്ങുന്ന സമയത്ത് ഉറക്കമിളച്ചിരുന്ന് ആ ഭക്ഷണമുണ്ടാക്കിയ സംഘാടകരോട് മനസാ നന്ദി പറഞ്ഞ് വീണ്ടും ബസിനകത്തേക്ക്.. പുസ്തകത്താളുകളിൽ മാത്രം പരി...
Posts
- Get link
- X
- Other Apps
കവിത - ഓണാശംസ -------------------- കാണം വിറ്റുണ്ടോരോണത്തി- നിന്നൊരാണ്ടു തികഞ്ഞ നാൾ, കൺകളിലുരുണ്ടു കൂടിയ ഭീതി മറച്ചെന്നെ നോക്കിച്ചിരിക്കൊന്നരച്ഛൻ മിന്നിത്തിളങ്ങുന്നൊരോണപ്പുടവയും കൈകളിൽ പൊട്ടിച്ചിരിക്കും വളകളും കാലിൽ കൊലുസുമായെന്റെ മുത്തിനെ മാലാഖയാക്കുമെന്നച്ഛൻ മൊഴിയുന്നു. നെഞ്ചകം നീറിയെന്നച്ഛനൂട്ടിയ സദ്യക്കു മാധുര്യമേറെയെന്നാകിലും കാലദേശാന്തരങ്ങൾക്കിപ്പുറം, പല നിറം പൂശിയ പൂക്കളെൻ ചുറ്റിലും തിരുവോണം തീർക്കവേ വില പേശി വാങ്ങുന്നൊരോണസദ്യയ്ക്കു മുന്നിൽ തല കുമ്പിട്ടു ഞാൻ വാടകപ്പണമെണ്ണിക്കൊടുത്തു വാങ്ങിയ മാവേലി തമ്പ്രാനുമൊത്തൊരു ചിത്രത്തിന്നടിക്കുറിപ്പായെന്നച്ഛനോടുതുന്നു ഇന്നിൻ ' ഓണാശംസകൾ '
- Get link
- X
- Other Apps
കഥ: ലംപ്സംഗ്രാന്റ് തലേന്നാളത്തെ മഴയുടെ വികൃതിയിൽ നനഞ്ഞൊട്ടിയ പാഠപുസ്തകങ്ങളെ അടുപ്പിന് മുകളിൽ കാട്ടി ജീവൻ വയ്പ്പിക്കുമ്പോഴേക്കും അശോകിന്റെ ബഹളം യശോദയുടെ കാതിൽ മുഴങ്ങി. " അമ്മേ സമയം വൈകി. വേഗം " "ദാ തീർന്നു. ഇപ്പോ കൊണ്ടുവരാം " പിഞ്ഞിക്കീറിത്തുടങ്ങിയ ബാഗിൽ പുസ്തകങ്ങളടുക്കി മകന്റെ കൈയിൽ വച്ചു കൊടുത്തപ്പോഴാണവൻ വീണ്ടും ചോദിക്കുന്നത് "അമ്മേ എനിക്കൊരു പുതിയ കുട?" വേദനകൾക്ക് മുകളിൽ പുഞ്ചിരി പുതച്ച് യശോദ തല കുലുക്കി " സ്കൂൾ തുറന്നതല്ലേ ഉള്ളൂ.. ഉടനെ നമ്മുടെ 'ഗ്രാൻറ് ' കിട്ടും. അത് കിട്ടിയാലുടനെ ബാഗും കുടയും വാങ്ങാം. എന്താ പോരേ?'' "ഉം" പ്രതീക്ഷയോടെ നടന്നകലുന്ന മകനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയി യശോദ . ഗ്രാൻറ് കിട്ടാൻ താമസമുണ്ടാകുമെന്നാണറിഞ്ഞത്. ഈ വർഷം സ്കൂളിൽ നിന്നല്ല, ബാങ്കിലേക്കാണ് പൈസ വരുന്നതെന്ന് കോശി മാഷ് കഴിഞ്ഞാഴ്ച പറഞ്ഞതാണ്. അതോർത്തപ്പോൾ അവരൊന്നു ഞെട്ടി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കോശി മാഷിനോട് കടം വാങ്ങിയ 300 രൂപ! ഗ്രാന്റ് ക...
- Get link
- X
- Other Apps
വീണ്ടുമൊരു പുതുവർഷപ്പുലരി. ചുമരിൽ തൂങ്ങുന്ന കലണ്ടറിനല്ലാതെ മറ്റൊന്നിനും ഒരു മാറ്റവുമില്ല. പ്രകൃതിയെങ്കിലും ദുരന്തം വിതയ്ക്കാത്ത ഒരു വർഷമാകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് എല്ലാവർക്കും പുതു വത്സരാശംസകൾ...... ഓരോ പുതു വർഷവും തിരിച്ചു പോക്കി ലേക്കുള്ള അകലം കുറയ്ക്കുകയാണെന്ന ഓർമ്മയോടെ, നമ്മുടെ കർത്തവ്യങ്ങളിൽ നമുക്കും വ്യാപൃതരാകാം
- Get link
- X
- Other Apps
പുഴയോട്...... [ഒരു പ്രളയത്തിന്റെ ഓർമ്മയ്ക്ക് ] നിസ്സഹയായി മെലിഞ്ഞുണങ്ങിയ നിന്റെ മാറിലേക്ക്, എന്നോ ഞാൻ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഒഴിഞ്ഞ സ്നാക്ക്സ് പാക്കറ്റുകളും തിരിച്ച് തരാനായി നീ എന്റെ ഉമ്മറക്കോലായിൽ കയറിയിറങ്ങിയപ്പോഴെവിടെയോ പഴയ ഓണപ്പാട്ടിൻ ശീലുകൾ മുഴങ്ങിയോ 'മാനുഷരെല്ലാരുമൊന്നുപോലെയീ ' ഓണനാളിലും... മാവേലി മന്നനെക്കണ്ടു ഞാൻ, എന്നിലും നിന്നിലും നിറഞ്ഞൊരാ ദൈവത്തെയും കണ്ടു. 'തത്വമസി' യുടെ പൊരുളും തിരഞ്ഞു. കറുത്ത കണ്ണടകളഴിച്ചുവെച്ചൊരെൻ കണ്ണുകൾ ചുറ്റും തിരയവേ ചുണ്ടുകൾ മന്ത്രിക്കുന്നു ഹാ! കേരളമേ....
- Get link
- X
- Other Apps
പുലർകാലേയെഴുന്നേറ്റ് കുളിച്ച് തൊഴുതില്ലിതുവരെ. സന്ധ്യയക്ക്, മുത്തശ്ശി ചൊല്ലും നാമങ്ങൾ വെറുതെയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ഉത്സവങ്ങളു മമ്പലങ്ങളുമെന്നുമീ 'ഭക്ത'യ്ക്കൊരു ഹരമായിരുന്നില്ലേ? ചാറ്റിംഗിനെ അലോസരപ്പെടുത്തും ചെണ്ട നാദങ്ങൾ സഹിക്കവയ്യാതാവുമ്പോൾ മാത്രമല്ലേ അമ്പലനടയിൽ നിന്നു പിൻ വാങ്ങിയുള്ളൂ ഉത്സവപ്പറമ്പുകളിലെ വർണ്ണപ്പൊലിമയിൽ ശ്രീകോവിൽ ശ്രദ്ധിക്കാതിരുന്നതിലെന്തി നാശ്ചര്യം? സ്വാഭാവികം ! മുപ്പത്തി മുക്കോടി ദേവകളുണ്ടായിട്ടും പേരുകൾ പലതും കേട്ടിടാത്തതും. അമ്പല വെളിച്ചത്തിൽ സെൽഫികളും, സ്റ്റാറ്റസും നിറച്ചൊരീ 'ഭക്ത' പതിനെട്ടു പടികൾക്കും മേലെയൊരു കുഞ്ഞു സെൽഫി കൊതിച്ചതിൽ മാത്രം......
- Get link
- X
- Other Apps
ഓർമ്മകളിലെ പൂരോത്സവം. ഓരോ നാട്ടിലും ആഘോഷ രീതികൾ വ്യത്യസ്ത മാണല്ലോ . പൂരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ ഓർമ്മകൾ കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ എത്തും. അവിടെയായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. ഞങ്ങളുടെ നാട്ടിൽ, ഏകദേശം 12 വയസ്സിൽ താഴെ പ്രായമുള്ള പെൺ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാത്രമായിരുന്നു പൂരം. അത് കൊണ്ട് തന്നെ അവിടെ പെൺകുഞ്ഞുങ്ങൾ ?ജനിക്കുമ്പോൾ ആരും നെറ്റി ചുളിച്ചിട്ടുണ്ടാവില്ല. പകരം തങ്ങളുടെ വീട്ടിലും പൂരം വന്നല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാവും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് 9 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമായിരുന്നു പൂരം! അതിരാവിലെ എഴുന്നേറ്റ് പൂക്കുട്ടയുമായി കാട്ടു ചെക്കികൾ ശേഖരിക്കാൻ അമ്മയുടെ കൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ കാലിൽ തറച്ചിരുന്ന മുള്ളിനു പോലും ഓർമ്മകളുടെ മധുരം സമ്മാനിക്കാനാവുമെന്ന് അന്ന് കരുതിയിരുന്നില്ല. പൂക്കൾ ശേഖരിക്കുന്നതിനൊപ്പം, മിനുമിനുത്ത കൊട്ടപ്പഴങ്ങളും. ഓർക്കുമ്പോൾ കൊതിയാവും.. പൂരം കുളിയുടെ തലേന്നാൾ അതായത് മകം നാള് വരെ ശേഖരിച്ച ചെക്കി പൂക്കൾ വൃത്തിയായി മുറിച്ച് റെഡിയാക്കി വയ്ക്കുന്നു. നരയൻ പൂക്കൾ ചാക്കുകളിലാണ് വീട്ടിലെത്തിക്കുക ...