തലേലെഴുത്ത്

 മിനിക്കഥ: തലേലെഴുത്ത്

====================


താൻ തോറ്റു പോകുമെന്ന ആശങ്കയിലാണത്രെ ദൈവം, ഇത്തിരി ക്കുഞ്ഞൻ വൈറസിൻ്റെ സഹായത്തോടെ പല തലേലെഴുത്തുകളിലും വെട്ടിത്തിരുത്തലുകൾ നടത്തിയത്!


 വജ്രായുധ പ്രയോഗത്തിൽ നിശ്ചലരായ മനുഷ്യർ, വൈറസുകളെ കുടഞ്ഞെറിയാനായി പൂർവ്വാധികം കരുത്തോടെ ഉണർന്നെണീറ്റപ്പോഴേക്കും ഭൂമി തൻ്റെ പച്ച വിരിപ്പ് വീണ്ടെടുത്തിരുന്നു.


 മനുഷ്യ മനസിലെ വിഷമത്രയും മായ്ച്ചുകളഞ്ഞൊരഹങ്കാരത്താൽ, ദൈവം എഴുത്ത് നിർത്താനൊരുങ്ങിയപ്പോഴാണ് ആംബുലൻസിനകത്തു നിന്നും പ്രാണനു വേണ്ടിയുള്ള കരച്ചിലിൻ്റെ സ്വരം മാറുന്നതറിഞ്ഞത്.  

'അകലം പാലിച്ചവൻ' അവളുടെ മാനം കവർന്നെടുത്ത കാഴ്ചയിൽ ദൈവം തൻ്റെ പേന സ്വന്തം തലയിലേക്ക് നീട്ടി!!!


-അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം