വീണ്ടുമൊരു പുതുവർഷപ്പുലരി. ചുമരിൽ തൂങ്ങുന്ന കലണ്ടറിനല്ലാതെ മറ്റൊന്നിനും ഒരു മാറ്റവുമില്ല. പ്രകൃതിയെങ്കിലും ദുരന്തം വിതയ്ക്കാത്ത ഒരു വർഷമാകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് എല്ലാവർക്കും പുതു വത്സരാശംസകൾ...... ഓരോ പുതു വർഷവും തിരിച്ചു പോക്കി ലേക്കുള്ള അകലം കുറയ്ക്കുകയാണെന്ന ഓർമ്മയോടെ, നമ്മുടെ കർത്തവ്യങ്ങളിൽ നമുക്കും വ്യാപൃതരാകാം
Posts
- Get link
- X
- Other Apps
പുഴയോട്...... [ഒരു പ്രളയത്തിന്റെ ഓർമ്മയ്ക്ക് ] നിസ്സഹയായി മെലിഞ്ഞുണങ്ങിയ നിന്റെ മാറിലേക്ക്, എന്നോ ഞാൻ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഒഴിഞ്ഞ സ്നാക്ക്സ് പാക്കറ്റുകളും തിരിച്ച് തരാനായി നീ എന്റെ ഉമ്മറക്കോലായിൽ കയറിയിറങ്ങിയപ്പോഴെവിടെയോ പഴയ ഓണപ്പാട്ടിൻ ശീലുകൾ മുഴങ്ങിയോ 'മാനുഷരെല്ലാരുമൊന്നുപോലെയീ ' ഓണനാളിലും... മാവേലി മന്നനെക്കണ്ടു ഞാൻ, എന്നിലും നിന്നിലും നിറഞ്ഞൊരാ ദൈവത്തെയും കണ്ടു. 'തത്വമസി' യുടെ പൊരുളും തിരഞ്ഞു. കറുത്ത കണ്ണടകളഴിച്ചുവെച്ചൊരെൻ കണ്ണുകൾ ചുറ്റും തിരയവേ ചുണ്ടുകൾ മന്ത്രിക്കുന്നു ഹാ! കേരളമേ....
- Get link
- X
- Other Apps
പുലർകാലേയെഴുന്നേറ്റ് കുളിച്ച് തൊഴുതില്ലിതുവരെ. സന്ധ്യയക്ക്, മുത്തശ്ശി ചൊല്ലും നാമങ്ങൾ വെറുതെയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ഉത്സവങ്ങളു മമ്പലങ്ങളുമെന്നുമീ 'ഭക്ത'യ്ക്കൊരു ഹരമായിരുന്നില്ലേ? ചാറ്റിംഗിനെ അലോസരപ്പെടുത്തും ചെണ്ട നാദങ്ങൾ സഹിക്കവയ്യാതാവുമ്പോൾ മാത്രമല്ലേ അമ്പലനടയിൽ നിന്നു പിൻ വാങ്ങിയുള്ളൂ ഉത്സവപ്പറമ്പുകളിലെ വർണ്ണപ്പൊലിമയിൽ ശ്രീകോവിൽ ശ്രദ്ധിക്കാതിരുന്നതിലെന്തി നാശ്ചര്യം? സ്വാഭാവികം ! മുപ്പത്തി മുക്കോടി ദേവകളുണ്ടായിട്ടും പേരുകൾ പലതും കേട്ടിടാത്തതും. അമ്പല വെളിച്ചത്തിൽ സെൽഫികളും, സ്റ്റാറ്റസും നിറച്ചൊരീ 'ഭക്ത' പതിനെട്ടു പടികൾക്കും മേലെയൊരു കുഞ്ഞു സെൽഫി കൊതിച്ചതിൽ മാത്രം......
- Get link
- X
- Other Apps
ഓർമ്മകളിലെ പൂരോത്സവം. ഓരോ നാട്ടിലും ആഘോഷ രീതികൾ വ്യത്യസ്ത മാണല്ലോ . പൂരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ ഓർമ്മകൾ കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ എത്തും. അവിടെയായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. ഞങ്ങളുടെ നാട്ടിൽ, ഏകദേശം 12 വയസ്സിൽ താഴെ പ്രായമുള്ള പെൺ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാത്രമായിരുന്നു പൂരം. അത് കൊണ്ട് തന്നെ അവിടെ പെൺകുഞ്ഞുങ്ങൾ ?ജനിക്കുമ്പോൾ ആരും നെറ്റി ചുളിച്ചിട്ടുണ്ടാവില്ല. പകരം തങ്ങളുടെ വീട്ടിലും പൂരം വന്നല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാവും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് 9 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമായിരുന്നു പൂരം! അതിരാവിലെ എഴുന്നേറ്റ് പൂക്കുട്ടയുമായി കാട്ടു ചെക്കികൾ ശേഖരിക്കാൻ അമ്മയുടെ കൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ കാലിൽ തറച്ചിരുന്ന മുള്ളിനു പോലും ഓർമ്മകളുടെ മധുരം സമ്മാനിക്കാനാവുമെന്ന് അന്ന് കരുതിയിരുന്നില്ല. പൂക്കൾ ശേഖരിക്കുന്നതിനൊപ്പം, മിനുമിനുത്ത കൊട്ടപ്പഴങ്ങളും. ഓർക്കുമ്പോൾ കൊതിയാവും.. പൂരം കുളിയുടെ തലേന്നാൾ അതായത് മകം നാള് വരെ ശേഖരിച്ച ചെക്കി പൂക്കൾ വൃത്തിയായി മുറിച്ച് റെഡിയാക്കി വയ്ക്കുന്നു. നരയൻ പൂക്കൾ ചാക്കുകളിലാണ് വീട്ടിലെത്തിക്കുക ...
New Year special
- Get link
- X
- Other Apps
ഞാൻ 2017 നിങ്ങളിൽ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണർത്തി ഒരു വർഷം മുമ്പാണ് ഞാൻ കയറി വന്നത്. അന്ന്, അത്യാഹ്ലാദത്തോടെ, ആവേശത്തോടെ നിങ്ങളെന്നെ വരവേറ്റു. പടക്കം പൊട്ടിച്ചും മധുരം കൈമാറിയും, സാമൂഹ്യ മാധ്യമങ്ങളിൽ GIF കളും വർണ്ണ പൊലിമയുള്ള Image കളും നിറച്ച് നിങ്ങൾ സന്തോഷം പങ്കു വെച്ചു. നിങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും, ദുരന്തങ്ങൾക്കും എന്തിനേറെ അക്രമങ്ങൾക്കു പോലും ഞാൻ മൂക സാക്ഷിയായി. ഇന്ന് ഞാൻ വിട പറയുകയാണ്. വീണ്ടുമൊരു പുതുവർഷത്തെ വരവേൽക്കാനുള്ള ഓട്ടത്തിനിടയിൽ എന്നെ നിങ്ങൾ അറിയുന്നുണ്ടോ? ഒരു നിമിഷം ആരെങ്കിലും യാത്ര മംഗളം നേരുന്നുണ്ടോ എന്തായാലും ഈ 2017 ന്റെ വകയായും കിടക്കട്ടെ ഒരു പുതുവത്സരാശംസ. **Happy New Year 2018**
ഓഖി
- Get link
- X
- Other Apps
നിസ്സാരരായ നമ്മള്‍, മനുഷ്യര്‍ സ്വന്തം ആഡംബരത്തിനായ് പ്രകൃതിയെ നോവിക്കുന്ന പലതും ചെയ്തു കൊണ്ടേയിരിക്കുന്നു. ഞാന്‍ എന്ന പദത്തിനപ്പുറം നമ്മള്‍ എന്ന പദം നമ്മില്‍ നിന്നകന്നു പോയ്ക്കേണ്ടയിരിക്കുന്നു. നമ്മുടെ സ്മാര്‍ട്ട്ഫോണ്‍ തലമുറ (ന്യു ജെന്‍) കുടുംബ ബന്ധങ്ങളെപ്പോലും മനസ്സിലാക്കുന്നില്ലെങ്കിലും ജാതിമത വര്‍ണ്ണ വിവേചന പോസ്റ്റുകള്‍ ലൈക്കുകളാല്‍ നിറയ്ക്കുന്നു. ഏതത്യാപത്തും ആഘോഷമാക്കി, പ്രകൃതിയെ അറിയാതെ ജീവിതം നയിക്കുന്ന മനുഷ്യനെ നോക്കി പ്രകൃതി മാതാവ് ഒന്ന് നെടുവീര്‍പ്പിട്ടു. അതില്‍ നാം ഞെട്ടി വിറച്ചു. ഒരു കാറ്റിനു മുന്നില്‍, ഒരു മഴയ്ക്ക് മുന്നില്‍ നാം നിസ്സാരന്മാരാണെന്ന പോസ്ററുകള്‍ നിറഞ്ഞു. പലരും ഒരു നിമിഷമൊന്ന് ചിന്തിച്ചു മനുഷ്യനെയും പ്രകൃതിയെയും പറ്റി. പക്ഷേ അപ്പോഴേക്കും പുതിയ പോസ്റ്റുകള്‍ ഫോണില്‍ വന്ന് നിറഞ്ഞു.....