New Year special

ഞാൻ 2017
നിങ്ങളിൽ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണർത്തി ഒരു വർഷം മുമ്പാണ് ഞാൻ കയറി വന്നത്. അന്ന്, അത്യാഹ്ലാദത്തോടെ, ആവേശത്തോടെ നിങ്ങളെന്നെ വരവേറ്റു. പടക്കം പൊട്ടിച്ചും മധുരം കൈമാറിയും, സാമൂഹ്യ മാധ്യമങ്ങളിൽ GIF കളും വർണ്ണ പൊലിമയുള്ള Image കളും നിറച്ച് നിങ്ങൾ സന്തോഷം പങ്കു വെച്ചു.
നിങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും, ദുരന്തങ്ങൾക്കും എന്തിനേറെ അക്രമങ്ങൾക്കു പോലും ഞാൻ മൂക സാക്ഷിയായി. ഇന്ന് ഞാൻ വിട പറയുകയാണ്. വീണ്ടുമൊരു പുതുവർഷത്തെ വരവേൽക്കാനുള്ള ഓട്ടത്തിനിടയിൽ എന്നെ നിങ്ങൾ അറിയുന്നുണ്ടോ? ഒരു നിമിഷം ആരെങ്കിലും യാത്ര മംഗളം നേരുന്നുണ്ടോ
എന്തായാലും ഈ 2017 ന്റെ വകയായും കിടക്കട്ടെ ഒരു പുതുവത്സരാശംസ.
**Happy New Year 2018**

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം